ലൈംഗിക പീഡനം: നേപ്പാളിൽ 'ബുദ്ധ ബോയ്' അറസ്റ്റിൽ
കാഠ്മണ്ഡു∙ ബുദ്ധന്‍റെ പുനർജന്മമാണെന്ന് ആയിരക്കണക്കിന് ആളുകൾ വിശ്വസിക്കുകയും കൗമാരപ്രായത്തിൽ തന്നെ രാജ്യാന്തര ശ്രദ്ധയാകർഷിക്കുകയും ചെയ്ത നേപ്പാളി പൗരനെ പീഡനം ലൈംഗികാതിക്രമം എന്നീ കുറ്റങ്ങൾ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. സർലാഹിയിലെ ആശ്രമത്തിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ

കാഠ്മണ്ഡു∙ ബുദ്ധന്‍റെ പുനർജന്മമാണെന്ന് ആയിരക്കണക്കിന് ആളുകൾ വിശ്വസിക്കുകയും കൗമാരപ്രായത്തിൽ തന്നെ രാജ്യാന്തര ശ്രദ്ധയാകർഷിക്കുകയും ചെയ്ത നേപ്പാളി പൗരനെ പീഡനം ലൈംഗികാതിക്രമം എന്നീ കുറ്റങ്ങൾ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. സർലാഹിയിലെ ആശ്രമത്തിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പുറപ്പെടുവിച്ച വാറണ്ട് പ്രകാരമാണ് രാം ബഹാദൂർ ബോംജോണിനെ (33) കാഠ്മണ്ഡുവിൽ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തത്.
കാഠ്മണ്ഡുവിലെ പ്രാന്തപ്രദേശത്തുള്ള വീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് പ്രതിയെ പിടികൂടിയതെന്ന് നേപ്പാൾ പൊലീസിന്‍റെ സെൻട്രൽ ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (സിഐബി) അറിയിച്ചു. 30 മില്യൻ നേപ്പാളി രൂപയും (225,000 ഡോളർ) വിദേശ കറൻസിയായ 22,500 ഡോളറും പണവുമായി പ്രതിയുടെ പക്കൽനിന്നും പിടികൂടി. പ്രതിക്കെതിരെയുള്ള കേസുകൾക്കും ആരോപണങ്ങൾക്കും ഒരു പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. 2010 പ്രതിക്കെതിരെ ഡസൻ കണക്കിന് ആക്രമണ പരാതികൾ ഫയൽ ചെയ്യപ്പെട്ടു . ധ്യാനത്തിന് ഭംഗം വരുത്തിയതിന് താൻ അവരെ മർദ്ദിച്ചതായി രാം ബഹാദൂർ പറഞ്ഞിരുന്നു.2018ൽ ഒരു മഠത്തിൽ വച്ച് ഗുരു തന്നെ പീഡിപ്പിച്ചതായി ചെയ്‌തെന്ന് 18 വയസ്സുകാരി ആരോപിച്ചിരുന്നു.
വീടിന്‍റെ ജനാലയിലൂടെ ചാടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഞങ്ങളുടെ സംഘം രാം ബഹാദൂറിനെ പിടികൂടിയതെന്ന് സിഐബി പ്രസ്താവനയിൽ പറഞ്ഞു. കൗമാരപ്രായത്തിൽ, രാം ബഹാദൂർ ബോംജോൺ 'ബുദ്ധ ബോയ്' എന്നാണ് അറിയപ്പെട്ടിരുന്നത്. രാം ബഹദൂർ ദിവസങ്ങളോളം വെള്ളമോ ഭക്ഷണമോ ഉറക്കമോ ഇല്ലാതെ അനങ്ങാതെ ധ്യാനിക്കാമെന്ന് അനുയായികൾ പറഞ്ഞതോടെ 2005-ൽ അദ്ദേഹം രാജ്യാന്തര മാധ്യമ വാർത്തകളിലെ നിറസാന്നിധ്യമായി. നേരത്തെ തെക്ക്-കിഴക്കൻ നേപ്പാളിലെ നിബിഡ വനങ്ങളിലെ ഒരു മരത്തിനടിയിൽ രാം ബഹാദൂർ ധ്യാനത്തിൽ ഇരിക്കുന്നത് കാണാൻ 100,000-ത്തിലധികം ആളുകൾ എത്തിയിരുന്നതായും റിപ്പോർട്ടുണ്ട്.