35 വയസ്സുകാരിയായ ബ്രസീലിയൻ ഫിറ്റ്നസ് ഇൻഫ്ലുവൻസർ അന്തരിച്ചു
റിയോ ഡി ജനീറോ∙ ബ്രസീലിയൻ വംശജയായ ഫിറ്റ്നസ് ഇൻഫ്ലുവൻസർ മിലാ ഡി ജീസസ്
റിയോ ഡി ജനീറോ∙ ബ്രസീലിയൻ വംശജയായ ഫിറ്റ്നസ് ഇൻഫ്ലുവൻസർ മിലാ ഡി ജീസസ്
റിയോ ഡി ജനീറോ∙ ബ്രസീലിയൻ വംശജയായ ഫിറ്റ്നസ് ഇൻഫ്ലുവൻസർ മിലാ ഡി ജീസസ്
റിയോ ഡി ജനീറോ∙ ബ്രസീലിയൻ വംശജയായ ഫിറ്റ്നസ് ഇൻഫ്ലുവൻസർ മിലാ ഡി ജീസസ് (35) അന്തരിച്ചു. ശരീര ഭാരം കുറച്ചതിനെ തുടർന്ന് പ്രശസ്തി നേടിയ മിലായുടെ മരണം ഹൃദയാഘാതത്തെ തുടർന്നാണെന്ന് കരുതപ്പെടുന്നു. ഇൻസ്റ്റഗ്രാം താരമായ മിലാ ഡി ജീസസ് ജനിച്ചത് ബ്രസീലിലാണ്. പക്ഷേ മിലായുടെ താമസം ബോസ്റ്റണിലായിരുന്നു. നാല് മാസം മുമ്പ് മിലായെ വിവാഹം കഴിച്ച ജോർജ് കൗസിക്ക് മരണം സ്ഥിരീകരിച്ചു. അമ്മയുടെ വിയോഗത്തിൽ മകൾ അന്ന ക്ലാരയും ഇൻസ്റ്റഗ്രാമിൽ ആദരാഞ്ജലി കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്.
'അന്ന ക്ലാര എന്ന ഞാൻ അനുശോചന കുറിപ്പ് പോസ്റ്റ് ചെയ്യുകയാണ്. ഞങ്ങളുടെ സുന്ദരിയായ അമ്മയുടെ വിയോഗവാർത്ത വേദനാജനകമാണ്. എല്ലാ പ്രാർത്ഥനകൾക്കും അനുശോചനങ്ങൾക്കും നന്ദി . ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്നത് തുടരുക. നന്ദി,' – അന്ന ഇൻസ്റ്റഗ്രാമിലെഴുതി. കഴിഞ്ഞ ഒക്ടോബറിൽ, തന്‍റെ ശരീരത്തിന്‍റെ 80% ഭാഗത്തെയും സോറിയാസിസ് ബാധിച്ചതായി മിലാ ഡി ജീസസ് അറിയിച്ചിരുന്നു. 2017 ഒക്ടോബർ 5ന് ഗ്യാസ്ട്രിക് ബൈപാസ് സർജറിക്ക് വിധേയയായതിന് ശേഷമാണ് മിലാ സമൂഹമാധ്യമത്തിൽ പ്രശസ്തി നേടിയത്. ജീവിതത്തെ മാറ്റിമറിച്ച തീരുമാനമായിരുന്നു ഇതെന്ന് മിലാ 22–ാം വയസ്സിലെയും 35–ാം വയസ്സിലെയും ചിത്രങ്ങൾ പങ്കുവച്ച് എഴുതിയിരുന്നു.
മിലായ്ക്ക് ആദ്യത്തെ വിവാഹത്തിൽ നാല് കുട്ടികളുണ്ട്.