ഓസ്ട്രേലിയയിൽ ഒഴുക്കിൽപ്പെട്ട വാഹനത്തിൽ കുടുങ്ങിയ ഇന്ത്യൻ യുവതി മരിച്ചനിലയിൽ
ക്വീൻസ്‌ലാൻഡ്∙ ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാൻഡിൽ വെള്ളപ്പൊക്കത്തിൽ ഒഴുക്കിൽപ്പെട്ട വാഹനത്തിൽ കുടുങ്ങി 28 വയസ്സുകാരിയായ ഇന്ത്യൻ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. തുടർനടപടികൾ സ്വീകരിക്കുന്നതിനായി തങ്ങളുടെ മിഷൻ ടീം അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് കാൻബറയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചു. യുവതിയുടെ

ക്വീൻസ്‌ലാൻഡ്∙ ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാൻഡിൽ വെള്ളപ്പൊക്കത്തിൽ ഒഴുക്കിൽപ്പെട്ട വാഹനത്തിൽ കുടുങ്ങി 28 വയസ്സുകാരിയായ ഇന്ത്യൻ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. തുടർനടപടികൾ സ്വീകരിക്കുന്നതിനായി തങ്ങളുടെ മിഷൻ ടീം അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് കാൻബറയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചു. യുവതിയുടെ വാഹനം ഭാഗികമായി വെള്ളത്തിൽ മുങ്ങിയ നിലയിലാണ് കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് മൗണ്ട് ഇസ പൊലീസ് സൂപ്രണ്ട് ടോം ആർമിറ്റ് പറഞ്ഞു.
ഒരടിയോളം മാത്രം വെള്ളം ഉണ്ടായിരുന്ന റോഡിലൂടെ വാഹനമോടിക്കാനാണ് യുവതി ശ്രമിച്ചതെങ്കിലും ശക്തമായ ഒഴുക്കിൽപ്പെട്ട് വാഹനം ഒലിച്ചുപോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ക്വീൻസ്‌ലാൻഡ് ഫയർ ആൻഡ് എമർജൻസി സർവീസ് ജീവനക്കാർ എത്തിയാണ് മൃതദേഹം പുറത്ത് എടുത്തത്. ഫോസ്ഫേറ്റ് ഹില്ലിൽ നിർമാണ പ്ലാന്‍റിലെ വക്താവ്, യുവതി തങ്ങളുടെ ജീവനക്കാരിയാണെന്ന് സ്ഥിരീകരിച്ചു. അതേസമയം,യുവതിയുടെ പേര് വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.