കഫ് സിറപ്പ് ഉപയോഗിച്ച കുട്ടികളുടെ മരണം: ഉസ്‌ബെക്കിസ്ഥാനിൽ ഇന്ത്യക്കാരന് 20 വർഷം തടവ് ശിക്ഷ
താഷ്‌കന്‍റ് ∙ ആറ് മാസം നീണ്ട വിചാരണയ്‌ക്കൊടുവിൽ, ഇന്ത്യയിലെ മരിയോൺ ബയോടെക് നിർമിച്ച കഫ് സിറപ്പ് ഉപയോഗിച്ച 68 കുട്ടികൾ മരിച്ച സംഭവത്തിൽ 23 പേരെ ഉസ്‌ബെക്കിസ്ഥാൻ സുപ്രീം കോടതി തടവിന് ശിക്ഷിച്ചു. ഒരു ഇന്ത്യൻ പൗരൻ ഉൾപ്പെടെയുള്ള പ്രതികൾക്ക് രണ്ട് മുതൽ 20 വർഷം വരെ തടവ് ശിക്ഷയാണ് ലഭിച്ചത്. നികുതി

താഷ്‌കന്‍റ് ∙ ആറ് മാസം നീണ്ട വിചാരണയ്‌ക്കൊടുവിൽ, ഇന്ത്യയിലെ മരിയോൺ ബയോടെക് നിർമിച്ച കഫ് സിറപ്പ് ഉപയോഗിച്ച 68 കുട്ടികൾ മരിച്ച സംഭവത്തിൽ 23 പേരെ ഉസ്‌ബെക്കിസ്ഥാൻ സുപ്രീം കോടതി തടവിന് ശിക്ഷിച്ചു. ഒരു ഇന്ത്യൻ പൗരൻ ഉൾപ്പെടെയുള്ള പ്രതികൾക്ക് രണ്ട് മുതൽ 20 വർഷം വരെ തടവ് ശിക്ഷയാണ് ലഭിച്ചത്. നികുതി വെട്ടിപ്പ്, നിലവാരമില്ലാത്തതോ വ്യാജമോ ആയ മരുന്നുകളുടെ വിൽപ്പന, ഓഫിസ് ദുരുപയോഗം, അശ്രദ്ധ, വ്യാജരേഖ ചമയ്ക്കൽ, കൈക്കൂലി വാങ്ങൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഉസ്‌ബെക്കിസ്ഥാനിൽ ഇന്ത്യയുടെ മരിയോൺ ബയോടെക് ഉൽപ്പാദിപ്പിച്ച മരുന്നുകൾ വിറ്റ ഖുറാമാക്സ് മെഡിക്കൽ കമ്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ സിങ് രാഘവേന്ദ്ര പ്രതാറിനാണ് 20 വർഷത്തെ തടവ് ശിക്ഷയാണ് വിധിച്ചിരുന്നത്. ഈ കേസിൽ ഏറ്റവും ദൈർഘ്യമേറിയ ശിക്ഷയും സിങ് രാഘവേന്ദ്ര പ്രതാറിനാണ്. ഇറക്കുമതി ചെയ്ത മരുന്നുകൾക്ക് ലൈസൻസ് നൽകുന്ന ചുമതല വഹിച്ചിരുന്ന മുൻ മുതിർന്ന ഉദ്യോഗസ്ഥർക്കും ദീർഘനാളത്തെ ശിക്ഷയാണ് ലഭിച്ചത്.
സിറപ്പ് കഴിച്ച് മരിച്ച 68 കുട്ടികളുടെ കുടുംബത്തിനും അംഗവൈകല്യമുള്ള മറ്റ് നാല് കുട്ടികൾക്കും 80,000 ഡോളർ നഷ്ടപരിഹാരം നൽകണമെന്ന് കോടതി തീരുമാനിച്ചു. നഷ്ടപരിഹാരത്തുക ഏഴ് കുറ്റവാളികളിൽ നിന്ന് ഈടാക്കണമെന്ന് കോടതി വിധിയിൽ വ്യക്തമാക്കി.