ക്വലാലംപുർ ∙ മലേഷ്യയിൽ നിന്നും കോഴിക്കോട്ടേക്ക് വിമാന സർവീസിനായുള്ള പ്രവാസികളുടെ മുറവിളികൾക്ക് കാൽ നൂറ്റാണ്ടോളം പഴക്കമുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ എയർപോർട്ട് അധികൃതരും ജനപ്രതിനിധികളും വിവിധ വിമാനക്കമ്പനികളുടെ സാന്നിധ്യത്തിൽ കോഴിക്കോട് വിമാനത്താവളത്തിൽ വച്ച് ചേർന്ന യോഗത്തിൽ, മലേഷ്യ ആസ്ഥാനമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്വലാലംപുർ ∙ മലേഷ്യയിൽ നിന്നും  കോഴിക്കോട്ടേക്ക് വിമാന സർവീസിനായുള്ള പ്രവാസികളുടെ മുറവിളികൾക്ക് കാൽ നൂറ്റാണ്ടോളം പഴക്കമുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ എയർപോർട്ട് അധികൃതരും ജനപ്രതിനിധികളും വിവിധ വിമാനക്കമ്പനികളുടെ സാന്നിധ്യത്തിൽ കോഴിക്കോട് വിമാനത്താവളത്തിൽ വച്ച് ചേർന്ന യോഗത്തിൽ, മലേഷ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘എയർഏഷ്യ’ ക്വലാലംപുർ-കോഴിക്കോട് സർവീസിനായി സന്നദ്ധത അറിയിച്ചിരുന്നു.

മാർച്ച് ആറിന് മലേഷ്യയുടെ ഏവിയേഷൻ കമ്മീഷൻ എയർഏഷ്യ വിമാനക്കമ്പനിക്ക് ആഴ്ചയിൽ മൂന്നു ദിവസങ്ങളിലായി ക്വലാലംപുർ-കോഴിക്കോട് റൂട്ടിൽ സർവീസിന് അനുമതി നൽകികൊണ്ട് ഉത്തരവിറക്കി. ഈ വർഷം ജൂണിൽ സർവീസുകൾ തുടങ്ങാനാകുമെന്നാണ് എയർഏഷ്യയിൽ നിന്നും ലഭിക്കുന്ന വിവരം. കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പുതുതായി അനുവദിച്ച റൂട്ടുകളുടെ പട്ടികയിൽ കോഴിക്കോടും ഇടം പിടിച്ചതോടെ മലബാർ മേഖലയിലെ പ്രവാസികളുടെ ചിരകാലസ്വപ്നങ്ങൾക്കാണ് ചിറക് മുളച്ചത്. എയർ ഏഷ്യ ഇതിന് മുൻപും ഈ റൂട്ടിൽ സർവീസ് ആരംഭിക്കുന്നതിന് പലതവണ അധികൃതരെ സമീപിച്ചിരുന്നുവെങ്കിലും അവഗണനയായിരുന്നു ഫലം. 

ADVERTISEMENT

തിരുവനന്തപുരം-ക്വലാലംപുർ റൂട്ടില്‍ എയർഏഷ്യ കഴിഞ്ഞ ഫെബ്രുവരിയിൽ സർവീസ് ആരംഭിച്ചിരുന്നു. നിലവിൽ ഒന്നിടവിട്ട ദിവസങ്ങളിലായി 180 പേർക്ക് യാത്ര ചെയ്യാവുന്ന എയർബസ് വിമാനങ്ങളാണ് ആഴ്ചയിൽ നാല് സർവീസുകളിലായി മലേഷ്യയിൽ നിന്നും തിരുവനന്തപുരത്തേക്ക് പറക്കുന്നത്. 

രണ്ടു ടെർമിനലുകളിലായി പ്രവർത്തിക്കുന്ന ക്വലാലംപുർ എയർപോർട്ടിലെ മൂന്ന് റൺവേകൾക്ക് മണിക്കൂറിൽ നൂറിലധികം ലാൻഡിങ് കപ്പാസിറ്റിയുണ്ട്. ഒട്ടുമിക്ക രാജ്യങ്ങളിലേക്കും നേരിട്ട് സർവീസുകളുള്ള ലോകത്തിലെ തന്നെ തിരക്കേറിയ  എയർപോർട്ടുകളിലൊന്നാണിത്.  സിംഗപ്പൂര്‍, തായ്‌ലാൻഡ്, ഇന്തോനേഷ്യ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികൾക്കും കോഴിക്കോട് നിന്നും മലേഷ്യയിലേക്കുള്ള പുതിയ വിമാന സർവീസ് ഗുണം ചെയ്യും. 

ADVERTISEMENT

കൊച്ചിയിൽ നിന്നും ക്വലാലംപുരിലെത്താൻ കേവലം നാല് നാലുമണിക്കൂറാണെങ്കിൽ, മലബാർ മേഖലയിൽ നിന്നും അഞ്ചു മണിക്കൂർ താണ്ടിവേണം കൊച്ചിയിലേക്കെത്താൻ. ക്വലാലംപുരിൽ നിന്നുമുള്ള വിമാന സർവീസുകൾ മിക്കതും അർദ്ധരാത്രിയിൽ വന്നിറങ്ങുന്നതിനാൽ കൊച്ചിയിൽ നിന്നും വീടെത്തുമ്പോഴേക്കും നേരം പുലരും. കോഴിക്കോട് സർവീസ് സാധ്യമാവുന്നതോടെ വടക്കൻ കേരളത്തിൽ നിന്നുള്ള, നാമമാത്രമായ അവധിക്കെത്തുന്ന മലേഷ്യൻ പ്രവാസികൾക്ക് ഏറെ ആശ്വാസമാകും. കേവലം പതിനായിരം രൂപയിൽ താഴെയാണ് കേരളത്തിൽ നിന്നും മലേഷ്യയിലേക്കുള്ള ശരാശരി ടിക്കറ്റ് നിരക്ക്. ഓഫറുകൾ പരമാവധി ഉപയോഗപ്പെടുത്തി ഇരുവശത്തേക്കും പതിനായിരം രൂപ നൽകി യാത്ര ചെയ്യുന്നവരുമുണ്ട്. നിലവിൽ മലേഷ്യ, ഇന്ത്യക്കാർക്ക് സന്ദർശക വീസ സൗജന്യമാക്കിയതിനാൽ കുറഞ്ഞ ചിലവിൽ മലേഷ്യൻ ടൂറിസം ആസ്വദിക്കാനുമാകും.

English Summary:

AirAsia : Flight service from Malaysia to Kozhikode

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT