‘പെൻഗ്വിനുകളെ ഇഷ്ടമാണോ? ’; അന്‍റാർട്ടിക്കയിൽ ജോലി ചെയ്യാൻ അവസരം
ലണ്ടൻ∙ സാഹസികത ഇഷ്ടപ്പെടുന്നവർക്കായി വേറിട്ട തൊഴിലവസരവുമായി യുകെ അന്‍റാർട്ടിക്ക് ഹെറിറ്റേജ് ട്രസ്റ്റ്. അന്‍റാർട്ടിക്കയിലെ ഓഫിസിൽ അഞ്ച് പേരെ നിയമിക്കാനാണ് പദ്ധതിയിടുന്നത്. കത്തുകൾ കൈക്കാര്യം ചെയ്യുന്നതിനും മേഖലയിലെ പെൻഗ്വിനുകളുടെ എണ്ണം എടുക്കുന്നതിനുമാണ് ആളുകളെ നിയമിക്കുന്നത്. പോർട്ട് ലോക്ക്‌റോയിൽ

ലണ്ടൻ∙ സാഹസികത ഇഷ്ടപ്പെടുന്നവർക്കായി വേറിട്ട തൊഴിലവസരവുമായി യുകെ അന്‍റാർട്ടിക്ക് ഹെറിറ്റേജ് ട്രസ്റ്റ്. അന്‍റാർട്ടിക്കയിലെ ഓഫിസിൽ അഞ്ച് പേരെ നിയമിക്കാനാണ് പദ്ധതിയിടുന്നത്. കത്തുകൾ കൈക്കാര്യം ചെയ്യുന്നതിനും മേഖലയിലെ പെൻഗ്വിനുകളുടെ എണ്ണം എടുക്കുന്നതിനുമാണ് ആളുകളെ നിയമിക്കുന്നത്. പോർട്ട് ലോക്ക്‌റോയിൽ അഞ്ച് മാസത്തേക്കാണ് നിയമനം. ഒരു ബേസ് ലീഡർ, ഒരു ഷോപ്പ് മാനേജർ, മൂന്ന് ജനറൽ അസിസ്റ്റന്‍റുമാർ എന്നിവരെയാണ് നിയമിക്കുക.
2024 നവംബർ മുതൽ 2025 മാർച്ച് വരെയാണ് ജോലി ചെയ്യണ്ടേത്. ഗൗഡിയർ ദ്വീപിലാണ് പോർട്ട് ലോക്ക്റോയ് സ്ഥിതി ചെയ്യുന്നത്. 20-ാം നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ തിമിംഗലവേട്ട കപ്പലുകൾ പോർട്ട് ലോക്ക്റോയിൽ എത്തിയതിയിരുന്നു. ഇതോടെയാണ് ഇവിടെ ബ്രിട്ടിഷ് സാന്നിധ്യം വേണമെന്ന് തീരുമാനിച്ച് താവളം രൂപപ്പെടുത്തിയത്. 1944 ഫെബ്രുവരി 11ന് ബേസ് എ സ്ഥാപിതമായി. പിന്നീട് 1962-ൽ അടച്ചുപൂട്ടി. പിന്നീട് ഈ താവളം യുകെ അന്‍റാർട്ടിക്ക് ഹെറിറ്റേജ് ട്രസ്റ്റിന് കൈമാറുകയായിരുന്നു.
ഇവിടെ ക്രൂയിസ് കപ്പൽ സന്ദർശകർ എത്താറുണ്ടെന്ന് യുകെ അന്‍റാർട്ടിക്ക് ഹെറിറ്റേജ് ട്രസ്റ്റ് വെബ്‌സൈറ്റിൽ പറയുന്നു. അന്‍റാർട്ടിക്കയിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന മേഖലയാണിതെന്നും യുകെ അന്‍റാർട്ടിക്ക് ഹെറിറ്റേജ് ട്രസ്റ്റ് വ്യക്തമാക്കി.