24 കോടി രൂപയുടെ വീട് കത്തിച്ച് റിയൽ എസ്റ്റേറ്റ് ഏജന്റിന്റെ അബദ്ധം
സിഡ്‌നി∙ 3 ദശലക്ഷം ഡോളർ (24 കോടി രൂപ) വിലമതിക്കുന്ന വീട് അബദ്ധത്തിൽ കത്തിച്ച് ഓസ്‌ട്രേലിയൻ റിയൽ എസ്റ്റേറ്റ് ഏജന്‍റ്. സിഡ്‌നിയിലെ റിയൽ എസ്റ്റേറ്റ് ഏജന്‍റ് ജൂലി ബണ്ടോക്ക് അവലോൺ ബീച്ചിലെ നാല് കിടപ്പുമുറികളുള്ള വീട് വൃത്തിയാക്കുന്നതിനിടെയാണ് സംഭവമുണ്ടായത്. വീട്ടിലെ നിലവിലെ വാടകക്കാർ കുറച്ച് കിടക്കകൾ

സിഡ്‌നി∙ 3 ദശലക്ഷം ഡോളർ (24 കോടി രൂപ) വിലമതിക്കുന്ന വീട് അബദ്ധത്തിൽ കത്തിച്ച് ഓസ്‌ട്രേലിയൻ റിയൽ എസ്റ്റേറ്റ് ഏജന്‍റ്. സിഡ്‌നിയിലെ റിയൽ എസ്റ്റേറ്റ് ഏജന്‍റ് ജൂലി ബണ്ടോക്ക് അവലോൺ ബീച്ചിലെ നാല് കിടപ്പുമുറികളുള്ള വീട് വൃത്തിയാക്കുന്നതിനിടെയാണ് സംഭവമുണ്ടായത്. വീട്ടിലെ നിലവിലെ വാടകക്കാർ കുറച്ച് കിടക്കകൾ ഉണങ്ങാൻ ഡെക്കിൽ വച്ചിരിക്കുന്നു. ജൂലി ബണ്ടോക്ക് ഈ കിടക്കകളും ബെഡ് ഷീറ്റുകളും എടുത്ത് താഴത്തെ നിലയിലെ മുറിയിൽ ചുവരിൽ ഘടിപ്പിച്ച ലൈറ്റിന് അടുത്തുള്ള ഷെൽഫിൽ വച്ചു. എന്നിട്ട് ലെറ്റ് ഓണാക്കി. ഇരുപത് മിനിറ്റിനുശേഷം, തീപിടിത്തവും പൊട്ടിത്തെറിയുണ്ടായി വീടുമുഴുവൻ കത്തി നശിച്ചു. വീട്ടിലുണ്ടായിരുന്ന മുഴുവൻ സാധനങ്ങളും നശിച്ചതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ലെറ്റ് ഓണാക്കിയതോടെ ഷെൽഫും കിടക്കയും ചൂടായി തീപിടിക്കുകയായിരുന്നാണ് കരുതപ്പെടുന്നത്. വസ്തുവിന്‍റെ ഉടമ പീറ്റർ അലൻ ബുഷും സാധനങ്ങൾ കത്തി നശിച്ച നാല് വാടകക്കാരും സംഭവത്തിൽ ജൂലി ബണ്ടോക്കിനെതിരെ കോടതിയെ സമീപിച്ചു. ‘‘വീട് വൃത്തിയാക്കുന്നതായി ഞാൻ വരാന്തയിൽ ഉണങ്ങിക്കിടക്കുന്ന ഷീറ്റുകൾ ശേഖരിച്ച് പടിക്കെട്ടിന് താഴെയുള്ള കിടപ്പുമുറിയിലെ ഫ്രീസ്റ്റാൻഡിങ് മെറ്റൽ ഷെൽഫിൽ വച്ചു. ചുമരിലെ ലെറ്റ് ഓണാക്കിയതോടെ ഷീറ്റും കിടക്കയും ചൂടായി തീപിടിച്ചതാണെന്ന് കരുതുന്നു.’’ – ജൂലി കോടതിയിൽ അറിയിച്ചു.
ഉടമയ്‌ക്കും വാടകക്കാർക്കും സംഭവിച്ച നഷ്ടത്തിന് ജൂലി ഉത്തരവാദിയാണെന്ന് കേസിന്‍റെ ചീഫ് ജഡ്ജിയായ ഡേവിഡ് ഹാമർഷ്ലാഗ് കണ്ടെത്തി. ലെറ്റിന് സമീപം കിടക്ക ഇടുകയോ വലിച്ചെറിയുകയോ ചെയ്യുന്നത് തീ പിടിക്കുന്നതിന് കാരണമാകുമെന്ന് വ്യക്തമാണ്. ആ അപകടസാധ്യത മുൻകൂട്ടി കാണാമായിരുന്നു. ജൂലിയുടെ തൊഴിലുടമയായ ഡൊമൈൻ റെസിഡൻഷ്യൽ നോർത്തേൺ ബീച്ചിനോട് തന്‍റെ വീട് നഷ്ടപ്പെട്ടതിന് അലൻ ബുഷിന് $483,736 നൽകാനും നാല് വാടകക്കാരായ എലീസ് കൗൾട്ടർ, റെജി സോംഗൈല, ലോറൻ കൗൾട്ടർ, എല്ല ഈഗിൾ എന്നിവർക്ക് $79,339 നൽകാനും ജഡ്ജി ഉത്തരവിട്ടു.