നൃത്ത സംഗീതനിശ 'ജാക്ബീറ്റ്‌സ് 2024' ഒരുക്കങ്ങൾ പൂർത്തിയായി
ബ്രിസ്‌ബേൻ∙ കലാ ആസ്വാദകർക്ക് അനിർവചനീയമായ അനുഭവങ്ങൾ സമ്മാനിക്കുവാൻ വ്യത്യസ്ത വിഭവങ്ങളുമായി എത്തുന്ന നൃത്തസംഗീതനിശ 'ജാക്ബീറ്റ്‌സ് 2024' ഏപ്രിൽ മാസം ഒന്നാം തീയതി നടത്തപ്പെടുന്നു. പ്രശസ്ത പിന്നണി ഗായകൻ വിപിൻ സേവ്യർ, വോയിസ് ഓഫ് ഓസ്ട്രേലിയ ഫൈനലിസ്റ്റും ഗായികയുമായ ഷാർലെറ്റ് ജിനു, ഗായകൻ ജെമിനി തരകൻ

ബ്രിസ്‌ബൺ ∙ നൃത്തസംഗീതനിശയായ 'ജാക്ബീറ്റ്‌സ് 2024' അടുത്ത മാസം ഒന്നിന് നടത്തപ്പെടുന്നു. പ്രശസ്ത പിന്നണി ഗായകൻ വിപിൻ സേവ്യർ, വോയിസ് ഓഫ് ഓസ്ട്രേലിയ ഫൈനലിസ്റ്റും ഗായികയുമായ ഷാർലെറ്റ് ജിനു, ഗായകൻ ജെമിനി തരകൻ എന്നിവർ നേതൃത്വം നൽകുന്ന സംഗീതസന്ധ്യയും , കലാഭവൻ ജോബിയുടെ നൃത്തസംവിധാനത്തിൽ ചിലങ്ക സ്കൂൾ ഓഫ് ഇന്ത്യൻ ഡാൻസിന്റെ നൃത്തശില്പവും ബോളിവുഡ് ഫ്യൂഷനും പുറമെ, ലിയോൺസ് മാജിക് ഒരുക്കുന്ന മായാജാലവിരുന്നും പരിപാടിയുടെ ഭാഗമായി നടക്കും
വൈകുന്നേരം 5 മണി മുതൽ 9 മണി വരെ സ്പ്രിങ് വുഡിലുള്ള സ്പ്രിങ് ലൈഫ് കോൺഫറൻസ് ഹോൾ ഓഡിറ്റോറിയത്തിലാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്. കഴിഞ്ഞ പതിനഞ്ചു വർഷത്തിലേറെയായി ബ്രിസ്ബേണിലെ ആധ്യാത്മിക സാമൂഹ്യ സേവന രംഗങ്ങളിൽ നിറഞ്ഞു നിൽക്കുന്ന സെന്‍റ് തോമസ് യാക്കോബായ ഇടവകയുടെ ധനശേഖരണാർത്ഥം നടത്തപ്പെടുന്ന പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി വികാരി ഫാ. എൽദോസ് കുമ്പക്കോട്ടിൽ, ട്രസ്റ്റീ സുനിൽ മാത്യു , സെക്രട്ടറി എൽദോസ് സാജു , കോഡിനേറ്റർമാരായ ഷിബു പോൾ തുരുത്തിയിൽ, ബിജു വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി .