നഗ്നചിത്ര ഭീഷണി: ഓസ്ട്രേലിയൻ വിദ്യാർഥി ജീവനൊടുക്കിയതിൽ നൈജീരിയയിൽ രണ്ടു പേർ അറസ്റ്റിൽ
നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന ഭീഷണിയെ തുടർന്ന് ഓസ്‌ട്രേലിയയിൽ സ്‌കൂൾ വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ രണ്ട് പേർ നൈജീരിയയിൽ അറസ്റ്റിലായി. കുട്ടി നഗ്നചിത്രങ്ങൾ ഓൺലൈനിലൂടെ ഇവർക്ക് കൈമാറിയിരുന്നു.

ന്യൂ വെയിൽസ് ∙ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന ഭീഷണിയെ തുടർന്ന് ഓസ്‌ട്രേലിയയിൽ സ്‌കൂൾ വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ രണ്ട് പേർ നൈജീരിയയിൽ അറസ്റ്റിലായി. കുട്ടി നഗ്നചിത്രങ്ങൾ ഓൺലൈനിലൂടെ ഇവർക്ക് കൈമാറിയിരുന്നു. ഇത് ഉപയോഗിച്ച് ഭീഷണിപ്പെടുത്താനും പണം ആവശ്യപ്പെടാനും തുടങ്ങിയതിനെ തുടർന്നുണ്ടായ മാനസിക സംഘർഷമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ഓസ്ട്രേലിയൻ പൊലീസ് പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷമായിരുന്നു കേസിന് ആസ്പദമായ സംഭവം. കുട്ടികളെയും യുവാക്കളെയും ഇത്തരത്തിൽ ചൂഷണം ചെയ്യുന്ന സംഭവങ്ങൾ വർധിക്കുന്നതായി പൊലീസ് പറഞ്ഞു. കുട്ടിയെ ഭീഷണിപ്പെടുത്തിയതിന് പ്രതികൾക്കെതിരെ കേസെടുത്തു.
ആൺകുട്ടിയുടെ പ്രായമോ വിലാസമോ മറ്റു വിശദാംശങ്ങളോ പൊലീസ് പുറത്തുവിട്ടിട്ടില്ല. 500 ഡോളർ നൽകിയില്ലെങ്കിൽ ഫോട്ടോകൾ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും അയ്ക്കുമെന്നാണ് പ്രതികൾ കുട്ടിയെ ഭീഷണിപ്പെടുത്തിയത്. ഭീഷണി സന്ദേശം ലഭിച്ച ദിവസം വൈകുന്നേരം തന്നെ കുട്ടി ആത്മഹത്യ ചെയ്തു.
ഓസ്‌ട്രേലിയൻ ഡിറ്റക്ടീവുകൾ ദക്ഷിണാഫ്രിക്കയിലെയും നൈജീരിയയിലെയും അന്വേഷണ സംഘവുമായി ചേർന്ന് നടത്തിയ നീക്കത്തിലാണ് പ്രതികൾ പിടിയിലായത്. സമാനമായ രീതിയിൽ മറ്റു പലരെയും ഭീഷണിപ്പെടുത്തിയതിനുള്ള തെളിവുകൾ പ്രതികളുടെ ഫോണുകളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. രാജ്യാന്തര തലത്തിൽ കുട്ടികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് സംഘം പ്രവർത്തിച്ചിരുന്നത്. ഇത്തരം സംഭവങ്ങളിൽപ്പെട്ട് കാനഡയിലും യുഎസിലും അടുത്ത കാലത്തായി കൗമാരപ്രായക്കാർ ആത്മഹത്യ ചെയ്ത നിരവധി കേസുകൾ ഉണ്ടായിട്ടുണ്ട്.
കഴിഞ്ഞ 18 മാസത്തിനിടെ ഇത്തരം കേസുകൾ ഏകദേശം 400% വർധിച്ചെന്ന് ഡിക്ടറ്റീവ് സപ്റ്റ് ക്രാഫ്റ്റ് പറഞ്ഞു. തട്ടിപ്പിനിരയായാൽ യുവാക്കൾ റിപ്പോർട്ട് ചെയ്യുന്നത് തുടരണം. ഇത്തരം സാഹചര്യത്തിൽ പൊലീസിനോട് സംസാരിക്കാൻ ഒരിക്കലും ലജ്ജിക്കരുത്. ഈ ചൂഷണങ്ങൾ വലിയ കുറ്റകൃത്യമാണ്. യുവസമൂഹത്തിനു വേണ്ടി നീതി തേടി പോകാൻ പൊലീസ് എത്രത്തോളം തയാറാണെന്നതിന്റെ തെളിവാണ് നൈജീരിയയിലെ അറസ്റ്റെന്നും അദ്ദേഹം പറഞ്ഞു.