ഒഐസിസി ഇപ്സ്വിച്ച് റീജനൽ കമ്മിറ്റി നിലവിൽ വന്നു
ക്വീൻസ് ലാൻഡ് ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഒരു സർക്കാർ അധികാരത്തിൽ എത്തുവാൻ പ്രവാസി ലോകത്തിന്റെ പിന്തുണയുമായി ഓസ്ട്രേലിയയിലെ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി) ക്വീൻസ് ലാൻഡിലെ ഇപ്സ് വിച്ചിൽ റീജനൽ കമ്മിറ്റി രൂപീകരിച്ച് തിരഞ്ഞെടുപ്പ് കൺവൻഷൻ

ക്വീൻസ് ലാൻഡ് ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഒരു സർക്കാർ അധികാരത്തിൽ എത്തുവാൻ പ്രവാസി ലോകത്തിന്റെ പിന്തുണയുമായി ഓസ്ട്രേലിയയിലെ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി) ക്വീൻസ് ലാൻഡിലെ ഇപ്സ് വിച്ചിൽ റീജനൽ കമ്മിറ്റി രൂപീകരിച്ച് തിരഞ്ഞെടുപ്പ് കൺവൻഷൻ സംഘടിപ്പിച്ചു. ഒഐസിസി ക്വീൻസ് ലാൻഡ് കോഓർഡിനേറ്റർ മാമ്മൻ ഫിലിപ്പ് അധ്യക്ഷത വഹിച്ച യോഗത്തിൽ കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബൽറാം യോഗം ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ഗിൽബർട്ട് കുറുപ്പശ്ശേരി മുഖ്യ പ്രഭാഷണം നടത്തിയ യോഗത്തിൽ ബിജു പന്നാപാറ സ്വാഗതവും സേവ്യർ മാത്യു നന്ദിയും രേഖപ്പെടുത്തി.
ഫാസിസ്റ്റ് ശക്തികളുടെ കരങ്ങളിൽ നിന്നും ഇന്ത്യ രാജ്യത്തെ മോചിപ്പിക്കുവാൻ കേരളത്തിൽ നിന്നുള്ള 20 സീറ്റിലും യുഡിഎഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കുവാൻ വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് ഒ ഐ സി സി ഓസ്ട്രേലിയയുടെ പിന്തുണ ഉണ്ടാവണമെന്ന് തന്റെ ഉദ്ഘാടന പ്രസംഗത്തിൽ വി ടി ബൽറാം അഭ്യർഥിച്ചു. ഒഐസിസി ഗ്ലോബൽ പ്രസിഡന്റ് ജെയിംസ് കൂടൽ ഓൺലൈനിലൂടെ യോഗത്തിൽ പങ്കെടുത്തു. ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒഐസിസിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ച് യോഗത്തിൽ വിശദീകരിച്ചു. തുടർന്ന് ജെയിംസ് കൂടലിന്റെ സാന്നിധ്യത്തിൽ ഒഐസിസി ഇപ്സ് വിച്ച് റീജനൽ കമ്മറ്റിയുടെ തിരഞ്ഞെടുപ്പ് നടത്തി.
പ്രസിഡന്റായി ബിജു പന്നാപാറ, സെക്രട്ടറിയായി ഷാർലെറ്റ് പുതുശേരി, ട്രഷററായി ജിസ് ചെറിയാൻ വൈസ് പ്രസിഡന്റുമാരായി സേവ്യർ മാത്യു, മരിയ ഫ്രാൻസിസ്, ജോയിൻ സെക്രട്ടറിമാരായി ബേസിൽ ജോർജ്, ജോണി ജോർജ് എന്നിവരെയും പിആർഒ ആയി ജോൺസൺ ജോർജിനെയും തിരഞ്ഞെടുത്തു. ഒപ്പം പ്രാദേശിക പ്രാതിനിധ്യം ഉറപ്പുവരുത്തി എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു. കമ്മിറ്റി അംഗങ്ങളായി ജോമോൻ കുര്യൻ, ജിജോ ജോർജ്, ബിനോജ് കുര്യൻ, ജോബ് ചാക്കോ, ലിബു ജോസഫ്, ഫ്രാഗി ജോൺ, സോബിൻ തോമസ്, ബോബി ജോസഫ് എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.