ഹദീസ് ഗ്രന്ഥമായ സ്വഹീഹുൽ ബുഖാരിയുടെ രചയിതാവ് ഇമാം ബുഖാരിയുടെ വിയോഗ വാർഷികാചരണത്തിന്‍റെ ഭാഗമായി ബുഖാരി ഗ്രാൻഡ് ദർസ് നടന്നത്.

ഹദീസ് ഗ്രന്ഥമായ സ്വഹീഹുൽ ബുഖാരിയുടെ രചയിതാവ് ഇമാം ബുഖാരിയുടെ വിയോഗ വാർഷികാചരണത്തിന്‍റെ ഭാഗമായി ബുഖാരി ഗ്രാൻഡ് ദർസ് നടന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹദീസ് ഗ്രന്ഥമായ സ്വഹീഹുൽ ബുഖാരിയുടെ രചയിതാവ് ഇമാം ബുഖാരിയുടെ വിയോഗ വാർഷികാചരണത്തിന്‍റെ ഭാഗമായി ബുഖാരി ഗ്രാൻഡ് ദർസ് നടന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സമർഖന്ദ്(ഉസ്ബസ്‌കിസ്ഥാൻ) ∙ ഹദീസ് ഗ്രന്ഥമായ സ്വഹീഹുൽ ബുഖാരിയുടെ രചയിതാവ് ഇമാം ബുഖാരിയുടെ വിയോഗ വാർഷികാചരണത്തിന്‍റെ ഭാഗമായി ബുഖാരി ഗ്രാൻഡ് ദർസ് നടന്നത്. ഉസ്ബസ്കിസ്ഥാൻ  മതകാര്യ വകുപ്പിന്‍റെയും മുഫ്തിമാരുടെയും വിവിധ പണ്ഡിത കൂട്ടായ്മകളുടെയും നേതൃത്വത്തിൽ  സംഘടിപ്പിച്ച  അനുസ്മരണ പണ്ഡിത സംഗമത്തിൽ നിരവധി പേർ പങ്കെടുത്തു.  പണ്ഡിതനും യെമനിലെ ദാറുൽ മുസ്തഫ സ്ഥാപകനുമായ ഹബീബ് ഉമർ ബിൻ ഹഫീളായിരുന്നു ചടങ്ങിൽ വിശിഷ്ടാതിഥി.  കഴിഞ്ഞ അറുപത് വർഷത്തിലധികമായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സ്വഹീഹുൽ ബുഖാരി ദർസ് നടത്തുകയും ആയിരക്കണക്കിന് ശിഷ്യരെ സമ്പാദിക്കുകയും ഹദീസ് പ്രചാരണത്തിനും വ്യാപനത്തിനുമായി പരിശ്രമിക്കുകയും ചെയ്യുന്ന ഗ്രാൻഡ് മുഫ്തിയുടെ സേവനങ്ങൾക്ക് ഇമാം ബുഖാരിയുടെ ജന്മനാട് ഒരുക്കിയ ആദരവ് കൂടിയായിരുന്നു ഇമാം ബുഖാരിയുടെ അന്ത്യവിശ്രമ കേന്ദ്രത്തിലെ ഈ ദർസ്. 

തന്‍റെ അറുപത് വർഷത്തെ അധ്യാപന ചരിത്രത്തിലെ അത്യപൂർവ അനുഭവമാണ് ഇതെന്നും മുൻപ് ഇവിടെ വന്നിട്ടുണ്ടെങ്കിലും പ്രായമേറിയ സമയത്തും ഈ ചടങ്ങിനെത്തിയത് ഇമാം ബുഖാരിയെ അനുസ്മരിച്ച് അദ്ദേഹത്തിന്‍റെ ജന്മനാട് ഒരുമിച്ചുകൂടിയത് കൊണ്ടാണെന്നും ഗ്രാൻഡ് മുഫ്തി പറഞ്ഞു. ഉസ്‍ബക് ജനതയുടെ ഈ ആദരവും വരവേൽപ്പും സ്വഹീഹുൽ ബുഖാരിക്ക് ചെയ്ത എളിയ സേവനത്തിനുള്ള അംഗീകാരമായാണ് കാണുന്നത്. ഇമാം ബുഖാരി മുന്നോട്ടുവെച്ച മാതൃകകൾ ശീലിക്കാൻ ആധുനിക പണ്ഡിതർ മുന്നോട്ടു വരണമെന്ന് ഗ്രാൻഡ് മുഫ്തി പറഞ്ഞു.   ബ്രിട്ടൻ, മലേഷ്യ, ഇന്തോനേഷ്യ, ആഫ്രിക്ക, ജിസിസി തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള മുന്നൂറോളം പണ്ഡിതരും അതിഥികളും പങ്കെടുത്ത ദർസിൽ താഷ്‌കന്റ് സുപ്രീം ഇമാം ഷെയ്ഖ് റഹ്മത്തുല്ലാഹി തിർമിദി അധ്യക്ഷത വഹിച്ചു. സമർഖന്ദ് മുഫ്തി ഷെയ്ഖ് സൈനുദ്ദീൻ സംബന്ധിച്ചു. 

English Summary:

Kanthapuram Felicitated in Imam Bukhari’s Birthplace

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT