സിഡ്നി ∙ ഓസ്ട്രേലിയായിൽ വിദേശ വിദ്യാർഥികൾക്കുള്ള സ്റ്റേബാക്ക്, പ്രായപരിധി വ്യവസ്ഥകൾ ജൂലൈ 1 മുതൽ മാറും. ഇന്ത്യക്കാർക്ക് ഗുണകരമായ

സിഡ്നി ∙ ഓസ്ട്രേലിയായിൽ വിദേശ വിദ്യാർഥികൾക്കുള്ള സ്റ്റേബാക്ക്, പ്രായപരിധി വ്യവസ്ഥകൾ ജൂലൈ 1 മുതൽ മാറും. ഇന്ത്യക്കാർക്ക് ഗുണകരമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിഡ്നി ∙ ഓസ്ട്രേലിയയിൽ വിദേശ വിദ്യാർഥികൾക്കുള്ള സ്റ്റേബാക്ക്, പ്രായപരിധി വ്യവസ്ഥകൾ ജൂലൈ 1 മുതൽ മാറും. ഇന്ത്യക്കാർക്ക് ഗുണകരമായ വ്യവസ്ഥകൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. പുതിയ പ്രായപരിധി 35 വയസ്സാക്കി. ഓസ്ട്രേലിയയിൽ അംഗീകൃത കോഴ്സ് പൂർത്തീകരിച്ചവർക്ക് സ്റ്റേബാക്ക് നൽകുന്നതാണ് താൽക്കാലിക ഗ്രാജ്വേറ്റ് വീസ. കുടുംബാംഗങ്ങളെ ഓസ്ട്രേലിയയിലേക്ക് കൊണ്ടുപോകാനും സമയ പരിധിയില്ലാതെ ജോലി ചെയ്യാനും ഇത് അവസരം നൽകുന്നു.

പോസ്റ്റ് സ്റ്റഡി വർക്, ഗ്രാജ്വേറ്റ് വർക് സ്ട്രീമുകൾ ഇനി പോസ്റ്റ് വൊക്കേഷനൽ എജ്യൂക്കേഷൻ വർക് സട്രീം, പോസ്റ്റ് ഹയർ എജ്യൂക്കേഷൻ വർക് സ്ട്രീം എന്നീ പേരുകളിൽ അറിയപ്പെടും. അസോഷ്യേറ്റ് ഡിഗ്രി, ഡിപ്ലോമ, ട്രേഡ് യോഗ്യത ഉള്ളവർ പോസ്റ്റ് വൊക്കേഷനൽ എജ്യുക്കേഷൻ വർക് സ്ട്രീമിൽ അപേക്ഷിക്കണം. ബിരുദത്തിനും മുകളിലേക്കു യോഗ്യതയുള്ളവർ പോസ്റ്റ് ഹയർ എജ്യൂക്കേഷൻ വർക് സ്ട്രീമിൽ അപേക്ഷിക്കണം. പോസ്റ്റ് വൊക്കേഷനൽ എജ്യൂക്കേഷൻ വർക് സ്ട്രീമിൽ അപേക്ഷിക്കാനുള്ള പ്രായപരിധി 35 വയസ്സായി കുറച്ചു. 18 മാസം വരെ സ്റ്റേബാക്ക് ലഭിക്കും. പോസ്റ്റ് ഹയർ എജ്യൂക്കേഷൻ വർക് സ്ട്രീമിനും സമാനമായ പ്രായപരിധിയാക്കി.

ADVERTISEMENT

ഓസ്ട്രേലിയ – ഇന്ത്യ കരാറനുസരിച്ച് ഇപ്പോൾ നിലവിലുള്ള സ്റ്റേബാക്ക് വ്യവസ്ഥകൾ (ബിരുദക്കാർക്ക് 2 വർഷം സയൻസ്, ടെക്നോളജി, എൻജിനീയറിങ്, മാനേജ്മെന്റ് മേഖലയിൽ ഓണേഴ്സ് ഒന്നാം ക്ലാസ് ബിരുദക്കാർക്ക് 3 വർഷം, ബിരുദാനന്തര ബിരുദക്കാർക്ക് 3 വർഷം, പിഎച്ച്ഡിക്കാർക്ക് 4 വർഷം മാറ്റമില്ലാതെ തുടരും. മറ്റുള്ളവർക്കുള്ള കാലാവധിയെക്കാൾ ഒരു വർഷം വീതം ഇന്ത്യക്കാർക്ക് അധികം കിട്ടം.

English Summary:

Post Study Work Visa in Australia: Australia Announces Changes to its Temporary Graduate Visa Programs

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT