ചൈനീസ് വീസ കേസ്: കാർത്തി ചിദംബരം ജാമ്യം നേടി
ന്യൂഡൽഹി ∙ ചൈനീസ് വീസ കേസിൽ കോൺഗ്രസ് നേതാവ് കാർത്തി ചിദംബരത്തിനു റൗസ് അവന്യു പ്രത്യേക കോടതി ജാമ്യം അനുവദിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റജിസ്റ്റർ ചെയ്തിരുന്ന കേസിലെ സമൻസിന്റെ അടിസ്ഥാനത്തിൽ കാർത്തി ഇന്നലെ ഹാജരായി. തുടർന്നാണു ജഡ്ജി കാവേരി ബവേജ ഒരു ലക്ഷം രൂപയുടെ ആൾജാമ്യത്തിൽ വിട്ടത്. മുൻ

ന്യൂഡൽഹി ∙ ചൈനീസ് വീസ കേസിൽ കോൺഗ്രസ് നേതാവ് കാർത്തി ചിദംബരത്തിനു റൗസ് അവന്യു പ്രത്യേക കോടതി ജാമ്യം അനുവദിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റജിസ്റ്റർ ചെയ്തിരുന്ന കേസിലെ സമൻസിന്റെ അടിസ്ഥാനത്തിൽ കാർത്തി ഇന്നലെ ഹാജരായി.
തുടർന്നാണു ജഡ്ജി കാവേരി ബവേജ ഒരു ലക്ഷം രൂപയുടെ ആൾജാമ്യത്തിൽ വിട്ടത്. മുൻ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ മകനായ കാർത്തി ലോക്സഭാ തിരഞ്ഞെടുപ്പിൽ ശിവഗംഗയിൽ നിന്നു വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
2011 ൽ പഞ്ചാബിലെ മാൻസ ജില്ലയിൽ തൽവാന്ദി സാബോ ഊർജ പദ്ധതിയുടെ നിർമാണത്തിനായി 263 ചൈനക്കാർക്ക് വീസ ലഭ്യമാക്കാൻ അനർഹമായി ഇടപെട്ടുവെന്നു കാട്ടിയാണ് ഇ.ഡിയും സിബിഐയും കാർത്തിക്കെതിരെ കേസെടുത്തത്.