ഇരുനൂറിലധികം കുറ്റകൃത്യങ്ങൾ ചുമത്തപ്പെട്ട 12 വയസ്സുകാരനെ ജയിലിൽ അടച്ചു
സിഡ്‌നി∙ സായുധ കവർച്ച, ആക്രമണം, വസ്തുവകകൾ നശിപ്പിക്കൽ, പൊതുസ്ഥലത്ത് കത്തിയുമായി നടക്കുക തുടങ്ങിയ നിരവധി കുറ്റകൃത്യങ്ങൾ ചുമത്തപ്പെട്ട 12 വയസ്സുകാരനെ ജയിലിൽ അടച്ചു. 73 കേസുകളിലാണ് 200-ലധികം കുറ്റകൃത്യങ്ങളാണ് കുട്ടിക്ക് എതിരെ ചുമത്തിയിട്ടുള്ളത്. ഇതിൽ 70 കേസുകളിൽ നേരത്തെ ജാമ്യം ലഭിച്ചിട്ടുണ്ട്.

സിഡ്‌നി∙ സായുധ കവർച്ച, ആക്രമണം, വസ്തുവകകൾ നശിപ്പിക്കൽ, പൊതുസ്ഥലത്ത് കത്തിയുമായി നടക്കുക തുടങ്ങിയ നിരവധി കുറ്റകൃത്യങ്ങൾ ചുമത്തപ്പെട്ട 12 വയസ്സുകാരനെ ജയിലിൽ അടച്ചു. 73 കേസുകളിലായി ഇരുനൂറിലധികം കുറ്റകൃത്യങ്ങളാണ് കുട്ടിക്ക് എതിരെ ചുമത്തിയിട്ടുള്ളത്. ഇതിൽ 70 കേസുകളിൽ നേരത്തെ ജാമ്യം ലഭിച്ചിട്ടുണ്ട്. പടിഞ്ഞാറൻ സിഡ്‌നിയിൽ നിന്നുള്ള 12 വയസ്സുകാരൻ 15 മാസത്തിനിടെ സിഡ്‌നിക്ക് ചുറ്റുമുള്ള ഒരു ഡസനിലധികം പ്രാന്തപ്രദേശങ്ങളിൽ വ്യാപകമായി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടുവെന്ന് ആരോപിക്കപ്പെടുന്നു.
നഗരത്തിന്‍റെ പടിഞ്ഞാറ് മൗണ്ട് ഡ്രൂയിറ്റ്, വടക്കൻ തീരത്ത് വെസ്റ്റ് പിംബിൾ, കിഴക്ക് പാറമട്ട, ബോണ്ടി ജംഗ്ഷൻ എന്നിവിടങ്ങളിൽ കുട്ടി കുറ്റകൃത്യങ്ങൾ ചെയ്തതായി സെവൻ ന്യൂസ് റിപ്പോർട്ട് ചെയ്തു. ദുർബലരായ ആളുകളാണ് കുട്ടിയുടെ ഇരകളായി മാറുന്നത്. 12 വയസ്സുകാരൻ സംസ്ഥാനത്തെ ഏറ്റവും അക്രമാസക്തനായ യുവ കുറ്റവാളികളിൽ ഒരാളാകുമെന്ന് പൊലീസ് ഭയപ്പെടുന്നു.
12 വയസുകാരന് കുട്ടികളുടെ കോടതിയിൽ നിന്ന് 70 തവണ ജാമ്യം ലഭിച്ചപ്പോൾ, 136 തവണ ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്നും ആരോപണം നേരിടുന്നുണ്ട്. സറി ഹിൽസ് ചിൽഡ്രൻസ് കോടതിയിൽ സായുധ കവർച്ച, കാർ മോഷണം എന്നീ കുറ്റങ്ങൾക്ക് ജാമ്യം തേടിയാണ് കുട്ടി അവസാനമായി കോടതിയിലെത്തുന്നത്. കുട്ടിക്ക് 8 വയസ്സുള്ളപ്പോൾ അമ്മ മരിച്ചു. കഴിഞ്ഞ ഡിസംബറിൽ മാത്രമാണ് കുട്ടി പിതാവിനെ കാണുന്നത്. അച്ഛനും ജയിലിലായിരുന്നു.
കുട്ടിയെ വളർത്തുന്ന കെയറർ കോടതിക്ക് പുറത്ത് അഭിപ്രായം പറയാൻ വിസമ്മതിച്ചു.