സഞ്ചാരികളുടെ യാത്രയെ പലപ്പോഴും നിയന്ത്രിക്കുന്നത് പല രാജ്യങ്ങളിലെയും വീസ ആവശ്യകതയാണ്. ചില രാജ്യങ്ങളുടെ വീസ നയങ്ങൾ എളുപ്പമാണെങ്കിൽ മറ്റു ചില രാജ്യങ്ങൾക്കിത് നേരെ വിപരീതമാണ്. വീസ ലഭിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള 7 രാജ്യങ്ങൾ പരിചയപ്പെടാം. ∙ റഷ്യ ഒരു റഷ്യൻ വീസ നേടുന്നതിനുള്ള വെല്ലുവിളികളിലൊന്ന് അതിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സഞ്ചാരികളുടെ യാത്രയെ പലപ്പോഴും നിയന്ത്രിക്കുന്നത് പല രാജ്യങ്ങളിലെയും വീസ ആവശ്യകതയാണ്. ചില രാജ്യങ്ങളുടെ വീസ നയങ്ങൾ എളുപ്പമാണെങ്കിൽ മറ്റു ചില രാജ്യങ്ങൾക്കിത് നേരെ വിപരീതമാണ്. വീസ ലഭിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള 7 രാജ്യങ്ങൾ പരിചയപ്പെടാം.

∙ റഷ്യ
ഒരു റഷ്യൻ വീസ നേടുന്നതിനുള്ള വെല്ലുവിളികളിലൊന്ന് അതിന്റെ അപേക്ഷാ ഫോമാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ നടത്തിയ എല്ലാ യാത്രകളെയും കുറിച്ചുള്ള വിശദമായ വിവരങ്ങൾ നൽകണം. പോയ സ്ഥലങ്ങൾ, തീയതികൾ, താമസ കാലയളവ് എന്നിവയുൾപ്പെടെ എല്ലാ വിവരങ്ങളും നൽകണം. ഇടയ്ക്കിടെയുള്ള ഈ പ്രക്രിയ സഞ്ചാരികൾക്ക് ഒരു വെല്ലുവിളിയാണ്.

Iran Flag. Image Credit : Derek Brumby/istockphoto
ADVERTISEMENT

∙ ഇറാൻ
ഇറാനിലേക്കുള്ള വീസ അപേക്ഷിക്കുന്നതിന് മുൻപ് വെരിഫിക്കേഷൻ കോഡ് നിർബന്ധമാണ്. ഇറാന്റെ വിദേശകാര്യ മന്ത്രാലയമാണ് ഈ കോഡ് ഇഷ്യൂ ചെയ്യുന്നത്. ഔദ്യോഗിക ഇറാനിയൻ ട്രാവൽ ഏജൻസി മുഖേനയാണ് ഇത് ലഭിക്കുക. ഇ-വീസ സംവിധാനം പ്രക്രിയ എളുപ്പമാക്കിയിട്ടുണ്ടെങ്കിലും അത് എല്ലാവർക്കും പ്രയോജനപ്പെടുന്നില്ല. യുഎസ്, യുകെ, ഇന്ത്യ, നേപ്പാൾ, പാകിസ്ഥാൻ എന്നീ രാജ്യങ്ങളിലുള്ള പൗരന്മാർക്ക് വീസ ഓൺ അറൈവൽ ലഭിക്കില്ല, പ്രത്യേകിച്ചും ഇവർ കഴിഞ്ഞ ആറ് മാസത്തിനിടെ ഇസ്രയേൽ സന്ദർശിച്ചിട്ടുണ്ടെങ്കിൽ.

∙ തുർക്ക്മെനിസ്ഥാൻ
സഞ്ചാരികൽ ഏറ്റവും കുറവ് സന്ദർശിക്കുന്ന രാജ്യങ്ങളിലൊന്നാണ് തുർക്ക്മെനിസ്ഥാൻ. അതിന്റെ പ്രധാന കാരണം അവിടുത്തെ വീസ നയം തന്നെ. വീസ അപേക്ഷയുടെ മൂന്ന് പകർപ്പുകളും തുർക്ക്മെൻ സ്റ്റേറ്റ് മൈഗ്രേഷൻ സർവീസിൽ നിന്നുള്ള ക്ഷണക്കത്തും അപേക്ഷകർ സമർപ്പിക്കണം. തുർക്ക്മെനിസ്ഥാനിലെ ഒരു സ്പോൺസർ ഈ ക്ഷണക്കത്ത് സ്വീകരിക്കണം. 20 ദിവസം വരെ നീണ്ട് പോകാവുന്ന ഒരു പ്രക്രിയയാണിത്.

ADVERTISEMENT

∙ ചാഡ്
14 രാജ്യങ്ങൾക്ക് മാത്രമേ ചാഡിലേക്ക് വീസ രഹിത പ്രവേശനമുള്ളൂ. തുർക്ക്മെനിസ്ഥാന് സമാനമായ ക്ഷണക്കത്ത് ചാഡിലും ആവശ്യമാണ്.  സ്പോൺസറോ രാജ്യത്തിന്റെ തലസ്ഥാനമായ എൻ ജമേനയിൽ ഒരു ഹോട്ടലോ ആവശ്യമാണ്. കൂടാതെ ക്ഷണകത്ത് ലഭിക്കാനായി ചാഡിൽ ഒരു ഹോട്ടൽ മുറി ബുക്ക് ചെയ്യണം. അതേസമയം വീസ അപേക്ഷ നിരസിച്ചാൽ മുറി ബുക്ക് ചെയ്ത പണം നഷ്ടപ്പെടും.

Representative Image. Image Credits: Visuals6x/ShutterStockphotos.com

∙ സൗദി അറേബ്യ
വിനോദസഞ്ചാരികൾ നിയമങ്ങൾ കർശനമായി പാലിക്കേണ്ട രാജ്യമാണ് സൗദി അറേബ്യ. മുസ്‌ലിം ഇതര മതക്കാർക്ക് മക്കയിലോ മദീനയിലോ പ്രവേശനം നിരോധിച്ചിരിക്കുന്നു. ഹജ്ജിനായി മുസ്‌ലിം തീർത്ഥാടകരുടെ വാർഷിക പ്രവാഹവും വീസ നയത്തെ സ്വാധീനിക്കുന്നുണ്ട്. തിരക്ക് ഒഴിവാക്കാൻ ടൂറിസ്റ്റ് വീസകളുടെ എണ്ണം പരിമിതപ്പെടുത്തുന്നു.

ADVERTISEMENT

∙ ഉത്തര കൊറിയ
വിനോദ സഞ്ചാരിക്ക് സന്ദർശിക്കാൻ ഏറ്റവും വെല്ലുവിളി നിറഞ്ഞ രാജ്യമാണ് ഉത്തര കൊറിയ. സംസ്ഥാന അംഗീകൃത ടൂറിസ്റ്റ് ഏജൻസികൾ വഴിയാണ് വീസകൾ ലഭിക്കുക. അമേരിക്കൻ, ദക്ഷിണ കൊറിയൻ പൗരന്മാർക്ക് വീസയ്ക്ക് അർഹതയില്ല. വീസ ലഭിച്ച വിനോദസഞ്ചാരികൾ കർശന നിയന്ത്രണങ്ങളാണ് നേരിടേണ്ടത്. പ്രദേശവാസികളുമായി ഇടപഴകാനോ ഉത്തരകൊറിയൻ നേതാവിനെ വിമർശിക്കാനോ സ്വതന്ത്രമായി കറങ്ങിനടക്കാനോ സഞ്ചാരികൾക്ക് കഴിയില്ല.

∙ അഫ്ഗാനിസ്ഥാൻ
അഫ്ഗാനിസ്ഥാനിലെ രാഷ്ട്രീയസ്ഥിതി കണക്കിലെടുത്ത് പല രാജ്യങ്ങളിലെയും സർക്കാരുകൾ അവരുടെ രാജ്യത്തെ പൗരന്മാരോട് അഫ്ഗാനിസ്ഥാനിലേക്ക് യാത്ര പാടില്ലെന്ന് നിർദേശിച്ചിട്ടുണ്ട്. ഇന്ത്യ, ഇന്തോനേഷ്യ, തുർക്കി, ചൈന, ഇറാൻ, താജിക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഡിപ്ളോമാറ്റിക്ക് പാസ്‌പോർട്ട് ഉള്ളവർക്ക് വീസ രഹിത പ്രവേശനമുണ്ട്. മറ്റുള്ളവർക്ക് പ്രവേശനത്തിന് വീസ നിർബന്ധമാണ്.

English Summary:

Top 7 Hardest Countries to Get a Visa to Visit