വീസ രഹിത യാത്ര: വിനോദസഞ്ചാര മേഖലയിൽ നേട്ടവുമായി മാലദ്വീപ്
വീസ രഹിത യാത്ര സൗകര്യത്തെ തുടർന്ന് മാലദ്വീപിന് ടൂറിസം മേഖലയിൽ മുന്നേറ്റം.
വീസ രഹിത യാത്ര സൗകര്യത്തെ തുടർന്ന് മാലദ്വീപിന് ടൂറിസം മേഖലയിൽ മുന്നേറ്റം.
വീസ രഹിത യാത്ര സൗകര്യത്തെ തുടർന്ന് മാലദ്വീപിന് ടൂറിസം മേഖലയിൽ മുന്നേറ്റം.
മാലെ∙ വീസ രഹിത യാത്ര സൗകര്യത്തെ തുടർന്ന് മാലദ്വീപിന് ടൂറിസം മേഖലയിൽ മുന്നേറ്റം. 2024 ന്റെ പകുതിയോടെ മാലദ്വീപിൽ 1.8 ദശലക്ഷം പുതിയ രാജ്യാന്തര വിനോദസഞ്ചാരികൾ എത്തുന്നതായിട്ടാണ് റിപ്പോർട്ട്. ചൈന, റഷ്യ, യുകെ, ഇറ്റലി, ജർമനി, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നാണ് വിനോദസഞ്ചാരികളുടെ ഒഴുക്ക്.
സെയ്ഷെൽസും സഞ്ചാരികൾക്ക് വീസ രഹിത യാത്ര വാഗ്ദാനം ചെയ്യുന്നുണ്ട്. മാലദ്വീപുമായി താരതമ്യപ്പെടുത്തുമ്പോൾ 2023ൽ 384,204 സന്ദർശകരാണ് സെയ്ഷെൽസിൽ എത്തിയത്. ഇരു രാജ്യങ്ങളുടെ ജിഡിപിയിൽ ടൂറിസം മേഖല വലിയ പങ്കാണ് വഹിക്കുന്നത്. മാലദ്വീപിന്റെ ജിഡിപിയിൽ 30 ശതമാനവും സെയ്ഷെൽസിന്റെ ജിഡിപിയിൽ 31 ശതമാനവുമാണ് ടൂറിസം മേഖല സംഭാവന ചെയ്യുന്നത്.