മലങ്കര മാർത്തോമ്മാ സുറിയാനി സഭയ്ക്ക് ഓസ്ട്രേലിയയിലെ വാഗ വാഗയിൽ പുതിയ കോൺഗ്രിഗേഷൻ
ഓസ്ട്രേലിയ - വാഗ വാഗ∙ മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ ഓസ്ട്രേലിയയിലെ സുവിശേഷ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി വാഗ വാഗയിൽ പുതുതായി കോൺഗ്രിഗേഷൻ ആരംഭിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളതും വാഗ വാഗയുടെ സമീപപ്രദേശങ്ങളിലുള്ളതുമായ 55 അംഗങ്ങൾ വിശുദ്ധ കുർബ്ബാന ശുശ്രുഷയിൽ

ഓസ്ട്രേലിയ - വാഗ വാഗ ∙ മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ ഓസ്ട്രേലിയയിലെ സുവിശേഷ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി വാഗ വാഗയിൽ പുതുതായി കോൺഗ്രിഗേഷൻ ആരംഭിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളതും വാഗ വാഗയുടെ സമീപപ്രദേശങ്ങളിലുള്ളതുമായ 55 അംഗങ്ങൾ വിശുദ്ധ കുർബ്ബാന ശുശ്രുഷയിൽ പങ്കെടുത്തു. മലേഷ്യ, സിംഗപ്പൂർ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് ഭദ്രാസന അധ്യക്ഷൻ റൈറ്റ്. റവ. ഡോ. ഗ്രിഗോറിയോസ് മാർ സ്തേഫാനോസ് എപ്പിസ്കോപ്പ വിശുദ്ധ കുർബാന ശുശ്രുഷയ്ക്ക് നേതൃത്വം നൽകി.
നിലവിൽ മുതിർന്നവരും കുട്ടികളും ഉൾപ്പെടെ 36 അംഗങ്ങൾ ഈ കോൺഗ്രിഗേഷനിൽ ഉണ്ട്. മാർത്തോമ്മാ സഭയ്ക്ക് ഓസ്ട്രേലിയയിൽ നിലവിൽ ഏഴു ഇടവകകളും ആറ് കോൺഗ്രിഗേഷനുകളും ഉണ്ട്. ക്യാൻബറ ഇടവക വികാരി റവ. എഡിസൺ എബ്രഹാമിനാണു ഈ കോൺഗ്രിഗേഷന്റെ ചുമതലയും. 14 കുഞ്ഞുങ്ങൾ ഉൾപ്പെടുന്ന സൺഡേസ്കൂളിനും അഭിവന്ദ്യ തിരുമേനി പ്രാർഥിച്ചു ആരംഭം കുറിച്ചു. അഭിവന്ദ്യ തിരുമേനിയോടൊപ്പം റവ. എഡിസൺ എബ്രഹാം, റവ. സണ്ണി തോമസ് അയിരൂർ , എന്നിവർ വിശുദ്ധ കുർബാന ശുശ്രുഷക് സഹകാർമികത്വം വഹിച്ചു . സിഡ്നി, ക്യാൻബറ, മെൽബൺ എന്നീ ഇടവകകളിൽ നിന്നുള്ള വിശ്വാസികളും പങ്കെടുത്തു. വർഷങ്ങൾക്ക് ശേഷം മാർത്തോമ്മാ സഭയുടെ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുവാൻ കഴിഞ്ഞത് വിശ്വാസ സമൂഹത്തിന് ഒരു വേറിട്ട ആത്മീയ അനുഭവമായിരുന്നു.