യാത്രക്കാരെ ആകർഷിക്കുന്നതിനായി പ്രമോഷനൽ ഓഫറുകളുമായി എയർ ഏഷ്യ
ഷെജിയാങ് പ്രവിശ്യയിലെ നിങ്ബോയിലേക്ക് രണ്ട് പുതിയ റൂട്ടുകൾ കൂടി അവതരിപ്പിച്ചതോടെ ചൈനയിൽ സർവീസ് നടത്തുന്ന ഏറ്റവും മികച്ച വിദേശ എയർലൈൻ എന്ന സ്ഥാനം എയർ ഏഷ്യ വീണ്ടും കരസ്ഥമാക്കി.

ഷെജിയാങ്∙ ഷെജിയാങ് പ്രവിശ്യയിലെ നിങ്ബോയിലേക്ക് രണ്ട് പുതിയ റൂട്ടുകൾ കൂടി അവതരിപ്പിച്ചതോടെ ചൈനയിൽ സർവീസ് നടത്തുന്ന ഏറ്റവും മികച്ച വിദേശ എയർലൈൻ എന്ന സ്ഥാനം എയർ ഏഷ്യ വീണ്ടും കരസ്ഥമാക്കി. നിങ്ബോ എയർ ഏഷ്യയുടെ 17-ാമത്തെ ചൈനീസ് ലക്ഷ്യസ്ഥാനമാണ്.
ഈ പുതിയ റൂട്ടുകൾ മേഖലയിലെ എയർലൈനിന്‍റെ കണക്റ്റിവിറ്റി വർധിപ്പിക്കും. ക്വാലാലംപൂരിൽ നിന്നും കോട്ട കിനാബാലുവിൽ നിന്നും ആരംഭിക്കുന്ന നേരിട്ടുള്ള വിമാന സർവീസുകൾ ഓഗസ്റ്റ് 1 മുതലും ഓഗസ്റ്റ് 2 മുതലും യഥാക്രമം പ്രവർത്തനം ആരംഭിക്കുന്നും. നിങ്ബോയിലേക്ക് ആഴ്ചയിൽ മൂന്ന് സർവീസുകളാണ് എയർഏഷ്യ വാഗ്ദാനം ചെയ്യുന്നത്.
യാത്രക്കാരെ ആകർഷിക്കുന്നതിനായി എയർ ഏഷ്യ ആകർഷകമായ പ്രമോഷനൽ ഓഫറുകളും അവതരിപ്പിച്ചിട്ടുണ്ട്. 2024 ഓഗസ്റ്റ് 1 നും ഒക്ടോബർ 26 നും ഇടയിൽ നടത്തുന്ന യാത്രകൾക്ക് എയർഏഷ്യ മൂവ് ആപ്പ് വഴിയോ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ 2024 ജൂലൈ 7 വരെ പ്രത്യേക യാത്ര നിരക്കുകൾ ലഭ്യമാണ്.