സമീപ മാസങ്ങളിലായി നിരവധി രാജ്യങ്ങൾ അവരുടെ വീസ നയങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്. ബിസിനസിനോ വിനോദത്തിനോ വിദ്യാഭ്യാസത്തിനോ മറ്റ് ആവശ്യങ്ങൾക്കോ ​​വേണ്ടി വിദേശത്തേക്ക്

സമീപ മാസങ്ങളിലായി നിരവധി രാജ്യങ്ങൾ അവരുടെ വീസ നയങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്. ബിസിനസിനോ വിനോദത്തിനോ വിദ്യാഭ്യാസത്തിനോ മറ്റ് ആവശ്യങ്ങൾക്കോ ​​വേണ്ടി വിദേശത്തേക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സമീപ മാസങ്ങളിലായി നിരവധി രാജ്യങ്ങൾ അവരുടെ വീസ നയങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്. ബിസിനസിനോ വിനോദത്തിനോ വിദ്യാഭ്യാസത്തിനോ മറ്റ് ആവശ്യങ്ങൾക്കോ ​​വേണ്ടി വിദേശത്തേക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സമീപ മാസങ്ങളിലായി നിരവധി രാജ്യങ്ങൾ അവരുടെ വീസ നയങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്. ബിസിനസിനോ വിനോദത്തിനോ വിദ്യാഭ്യാസത്തിനോ മറ്റ് ആവശ്യങ്ങൾക്കോ ​​വേണ്ടി വിദേശത്തേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരന്മാരെ ഈ മാറ്റങ്ങൾ സാരമായി ബാധിക്കാം. വീസ നയങ്ങളിൽ മാറ്റങ്ങൾ നടപ്പിലാക്കിയ 5 രാജ്യങ്ങൾ താഴെ പറയുന്നു.

Image Credit:BERMIX STUDIO/shutterstockphoto.com

ഓസ്ട്രേലിയ
രാജ്യാന്തര വിദ്യാർഥികൾക്കുള്ള സ്റ്റുഡന്റ് വീസ ഫീസിൽ കാര്യമായ വർധനവാണ് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചത്. 710 ഓസ്ട്രേലിയൻ ഡോളറിൽ നിന്ന് 1,600 ഓസ്ട്രേലിയൻ ഡോളറായാണ് വർധന.  ജൂലൈ 1 മുതൽ ഇത് പ്രാബല്യത്തിൽ വന്നു. വിദ്യാർഥി വീസകൾക്കുള്ള മിനിമം സേവിങ്സ്  24,505  ഓസ്ട്രേലിയൻ ഡോളറിൽ നിന്ന് 29,710 ഓസ്ട്രേലിയൻ ഡോളറായി ഉയർത്തി. കൂടാതെ  ബിരുദധാരികൾ, വിസിറ്റർ, മാരിടൈം ക്രൂ തുടങ്ങിയ താൽക്കാലിക വീസ ഉടമകൾക്ക് ഇനി മുതൽ ഓസ്‌ട്രേലിയയിൽ നിന്ന് തന്നെ സ്റ്റുഡന്റ് വീസയ്ക്ക് അപേക്ഷിക്കാനാകില്ല.  ഓസ്‌ട്രേലിയയിലെരാജ്യാന്ത വിദ്യാർഥികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്താണ്  ഇന്ത്യൻ വിദ്യാർഥികൾ. 

Image Credit: NatanaelGinting/istockphoto.com
ADVERTISEMENT

ന്യൂസീലൻഡ്
വിദേശ തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയും ബാധിക്കുന്ന വീസ നിയന്ത്രണങ്ങളാണ് 2024 ജൂൺ 26-ന് ന്യൂസീലൻഡ് കൊണ്ടുവന്നത്. എല്ലാവർക്കും അവരുടെ പങ്കാളികളെയും കുട്ടികളെയും ന്യൂസീലാൻഡിലേക്ക് സ്പോൺസർഷിപ്പിൽ കൊണ്ടുപോകാൻ സാധിക്കില്ല.  റസിഡൻസി പാത്ത്‌വേ ഇല്ലാത്ത അക്രഡിറ്റഡ് എംപ്ലോയർ വർക്ക് വീസ (AEWV) ഉള്ളവർക്കാണ് സ്പോൺസർ ചെയ്യാൻ സാധിക്കാത്തത്. 

Image Credit: vwalakte/istockphoto.com

ഇറ്റലി
90 ദിവസത്തെ താമസ പരിധി മാറ്റി  യൂറോപ്യൻ യൂണിയൻ ഇതര തൊഴിലാളികൾക്ക് ഒരു വർഷത്തേക്ക് ഇറ്റലിയിൽ താമസിക്കാനും ജോലി ചെയ്യാനും അനുവദിക്കുന്ന ഇറ്റലിയുടെ ഡിജിറ്റൽ നൊമാഡ് വീസയ്ക്ക് അടുത്തിടെ അപേക്ഷകൾ സ്വീകരിച്ച് തുടങ്ങി. 50 ലധികം രാജ്യങ്ങളാണ് സമാനമായ വീസ വാഗ്ദാനം ചെയ്യുന്നത്.  പ്രതിവർഷം ഒരു തുക സമ്പാദിക്കുന്ന, സമീപകാല ക്രിമിനൽ പശ്ചാത്തലമില്ലാത്ത, ആരോഗ്യ ഇൻഷുറൻസ്, ഡോക്യുമെന്റഡ് താമസം തുടങ്ങിയ മാനദണ്ഡങ്ങൾ പാലിക്കുകയാണെങ്കിൽ,  സ്വയം തൊഴിൽ ചെയ്യുന്ന ഫ്രീലാൻസർമാർക്കും കോർപ്പറേറ്റ് വിദൂര തൊഴിലാളികൾക്കും വീസയ്ക്ക് അപേക്ഷിക്കാം.

Image Credits: Photoprofi30/Istockphoto.com
ADVERTISEMENT

യൂറോപ്പ്
യൂറോപ്യൻ യൂണിയൻ കൊണ്ടുവന്ന വീസ പരിഷ്കരണത്തിൽ ഇന്ത്യൻ പൗരന്മാർക്ക്  ദീർഘകാല സാധുതയുള്ള മൾട്ടിപ്പിൾ എൻട്രി ഷെംഗൻ വീസകൾക്ക് അപേക്ഷിക്കാം. ഇന്ത്യൻ പൗരന്മാർക്ക് ഷെംഗൻ വീസകൾക്കായി യൂറോപ്യൻ കമ്മീഷൻ 'കാസ്‌കേഡ്' സംവിധാനമാണ് കൊണ്ടുവന്നത്. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ രണ്ട് ഷെംഗൻ വീസകൾ നിയമപരമായി ഉപയോഗിച്ച ഇന്ത്യൻ പൗരന്മാർക്ക് ഇപ്പോൾ രണ്ട് വർഷം സാധുതയുള്ള മൾട്ടി എൻട്രി വീസയും തുടർന്ന് പാസ്‌പോർട്ട് സാധുവാണെങ്കിൽ അഞ്ച് വർഷത്തെ വീസയും ലഭിക്കും.

Image Credit: MarkRubens/istockphoto.com

ജർമനി
എൻജിനീയറിങ്, ഐടി, ഹെൽത്ത് കെയർ എന്നീ മേഖലയില്‍ കൂടുതൽ ആളുകളെ ആകർഷിക്കുന്നതിനായി അടുത്തിടെ ജർമനി തങ്ങളുടെ തൊഴിലാളി വീസ നിയമങ്ങളിൽ മാറ്റങ്ങൾ കൊണ്ടുവന്നു.  തൊഴിൽ ക്ഷാമം പരിഹരിക്കാൻ രാജ്യത്തിന് പ്രതിവർഷം 400,000 ജീവനക്കാരെ ആവശ്യമുണ്ട്.  പുതുതായി അവതരിപ്പിച്ച 'ഓപ്പർച്യുണിറ്റി കാർഡ്' മുഖേന  യൂറോപ്യൻ യൂണിയൻ ഇതര പൗരന്മാർക്ക് ജോലി തേടി ഒരു വർഷത്തേക്ക് ജർമനിയിലേക്ക് താമസം മാറാൻ അനുവദിക്കുന്നു. അപേക്ഷകർക്ക് കുറഞ്ഞത് രണ്ട് വർഷത്തെ തൊഴിൽ പരിശീലനമോ പ്രസക്തമായ ബിരുദമോ ജർമന്‍ ഇംഗ്ലിഷ് ഭാഷയിലോ പ്രാവീണ്യവും ആവശ്യമാണ്. 2024 ജൂൺ 1 മുതൽ ഇത് പ്രാബല്യത്തിൽ വന്നു. 

English Summary:

Five countries which recently updated visa policies.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT