കൊല്ലപ്പെടുമെന്ന് നേരത്തെ തിരിച്ചറിഞ്ഞു; കുഞ്ഞ് ജനിക്കും മുൻപേ വിൽപത്രം: കൊലപാതകം കുട്ടിക്ക് വേണ്ടി?
പ്രസവശേഷം തന്നെ റോബർട്ട് ഗീവ്‌സ് കൊലപ്പെടുത്തുമെന്ന് ഭയന്ന് ആംബർ ഒരു വിൽപത്രം തയ്യാറാക്കിയെന്നാണ് കേസിലെ ഏറ്റവും പുതിയ വെളിപ്പെടുത്തൽ.
പ്രസവശേഷം തന്നെ റോബർട്ട് ഗീവ്‌സ് കൊലപ്പെടുത്തുമെന്ന് ഭയന്ന് ആംബർ ഒരു വിൽപത്രം തയ്യാറാക്കിയെന്നാണ് കേസിലെ ഏറ്റവും പുതിയ വെളിപ്പെടുത്തൽ.
പ്രസവശേഷം തന്നെ റോബർട്ട് ഗീവ്‌സ് കൊലപ്പെടുത്തുമെന്ന് ഭയന്ന് ആംബർ ഒരു വിൽപത്രം തയ്യാറാക്കിയെന്നാണ് കേസിലെ ഏറ്റവും പുതിയ വെളിപ്പെടുത്തൽ.
റിവറീന ∙ 2002 ജൂണിൽ ന്യൂ സൗത്ത് വെയിൽസിൽ ആംബർ ഹെയ് എന്ന 19കാരി തന്റെ അഞ്ച് മാസം പ്രായമുള്ള മകനെ ഉപേക്ഷിക്കുന്നു. ബുദ്ധിപരമായ വൈകല്യമുള്ള യുവതിയെ പിന്നീട് ആരും കണ്ടിട്ടില്ല. വർഷങ്ങൾക്കിപ്പുറം ആംബർ ഹെയുടെ കൊലപാതകത്തിന്റെ വിചാരണ നടക്കുകയാണ്. ആംബറിന്റെ കുഞ്ഞിന്റെ അച്ഛൻ റോബർട്ട് ഗീവ്‌സും (64) ഇയാളുടെ ഭാര്യ ആനി ഗീവ്‌സും (63) ആണ് കേസിലെ പ്രധാന പ്രതികൾ.
പ്രസവശേഷം തന്നെ റോബർട്ട് ഗീവ്‌സ് കൊലപ്പെടുത്തുമെന്ന് ഭയന്ന് ആംബർ ഒരു വിൽപത്രം തയ്യാറാക്കിയെന്നാണ് കേസിലെ ഏറ്റവും പുതിയ വെളിപ്പെടുത്തൽ. വിൽപത്രത്തിനായി 2001 ഓഗസ്റ്റിൽ യങ്ങിലെ ലീഗൽ ഓഫിസിൽ ആംബർ എത്തി. ഗർഭിണിയായിരുന്ന ആംബർ തന്റെ കുട്ടിയുടെ സംരക്ഷണത്തിനായി ഒരു വിൽപത്രം തയാറാക്കണമെന്ന് ആവശ്യപ്പെട്ടു. പ്രസവശേഷം തനിക്കെന്തെങ്കിലും സംഭവിച്ചാൽ കുട്ടിയുടെ സംരക്ഷണം ഒരിക്കലും കുഞ്ഞിന്റെ പിതാവിനായിരിക്കരുത് പകരം തന്റെ ബന്ധുവിന് കൈമാറണമെന്നായിരുന്നു ആംബറിന്റെ ആവശ്യം. ലീഗൽ ഓഫിസിലെ മുൻ സെക്രട്ടറി റെബേക്ക പിസാതുറോ-മക്മില്ലനെയാണ് സംഭവം കോടതിയിൽ സാക്ഷ്യപ്പെടുത്തുന്നത്.
റോബർട്ടിനും ആൻ ഗീവ്‌സിനും ഒപ്പമാണ് ആംബർ താമസിച്ചിരുന്നത്. റോബർട്ടായിരുന്നു ആംബറിന്റെ കുഞ്ഞിന്റെ അച്ഛൻ. 2002 ജൂൺ 19-നാണ് ആംബറിന്റെ തിരോധാനത്തെക്കുറിച്ചുള്ള വിവരം ദമ്പതികൾ പൊലീസിൽ അറിയിക്കുന്നത്. ജൂൺ ആദ്യ വാരം ഒരു യാത്രയക്കായി തങ്ങൾ ആംബറിനെ സിഡ്‌നിയിലെ കാംബെൽടൗൺ റെയിൽവേ സ്റ്റേഷനിൽ കൊണ്ടാക്കിയെന്നും അതിനു ശേഷം മടങ്ങിയെത്തിട്ടില്ലെന്നുമാണ് ഇവർ പൊലീസിനോട് പറഞ്ഞത്. 2011 ൽ ആംബർ മരിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. 2022 മെയ് മാസം ആംബറിന്റെ കൊലപാതകത്തിന് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു.
കേസിന്റെ വിചാരണയിൽ റോബർട്ടിന്റെയും ആൻ ഗീവ്‌സിന്റെയും മകനായ റോബി ഗീവ്‌സ് ഇവർക്കെതിരായി മൊഴി നൽകി. റോബർട്ടിനെ തനിക്ക് ഭയമാണെന്നും അയാൾ തന്നെ ഉപദ്രവിക്കാറുണ്ടെന്നും ആംബർ പറഞ്ഞതായി യുവതിയുടെ ബന്ധുവായ ജാക്കി വിൻ കോടതയിൽ സാക്ഷ്യപ്പെടുത്തി. ആംബറിന്റെ മകന്റെ കസ്റ്റഡിക്കായി ദമ്പതികൾ യുവതിയെ കൊലപ്പെടുത്തിയതാകമെന്നാണ് കണ്ടെത്തൽ. അതേസമയം ഇവർക്കെതിരെ മതിയായ തെളിവുകളില്ല. കൂടാതെ ഇവർ ഇതുവരെ കുറ്റസമ്മതം നടത്തിയിട്ടില്ല. വാഗ വാഗയിലെ സുപ്രീം കോടതിയിൽ ജസ്‌റ്റിസ് ജൂലിയ ലോനെർഗനാണ് കേസിൽ വിചാരണ കേൽക്കുന്നത്.