സൈനിക രഹസ്യം ചോർത്തി; ഓസ്‌ട്രേലിയൻ സൈനികയും ഭർത്താവും അറസ്റ്റിൽ
മെൽബൺ∙ ഓസ്‌ട്രേലിയൻ സൈനികയായ കിരാ കൊറോലെവെയെയും (40) റഷ്യൻ വംശജനായ ഭർത്താവ് ഇഗോർ കൊറോലെവിനെയും (62) റഷ്യയ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് അറസ്റ്റ് ചെയ്തു. ദമ്പതികൾ ഓസ്‌ട്രേലിയൻ ഡിഫൻസ് ഫോഴ്‌സിന്‍റെ(എഡിഎഫ്) രഹസ്യങ്ങൾ റഷ്യയിലേക്ക് കടത്താൻ ശ്രമിച്ചതായും സംശയിക്കുന്നു. 2018-ൽ നടപ്പാക്കിയ

മെൽബൺ∙ ഓസ്‌ട്രേലിയൻ സൈനികയായ കിരാ കൊറോലെവെയെയും (40) റഷ്യൻ വംശജനായ ഭർത്താവ് ഇഗോർ കൊറോലെവിനെയും (62) റഷ്യയ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് അറസ്റ്റ് ചെയ്തു. ദമ്പതികൾ ഓസ്‌ട്രേലിയൻ ഡിഫൻസ് ഫോഴ്‌സിന്‍റെ(എഡിഎഫ്) രഹസ്യങ്ങൾ റഷ്യയിലേക്ക് കടത്താൻ ശ്രമിച്ചതായും സംശയിക്കുന്നു.
2018-ൽ നടപ്പാക്കിയ കർശനമായ വിദേശ ഇടപെടൽ തടയുന്നതിന് നിയമങ്ങൾ പ്രകാരം ചാരവൃത്തിക്കുറ്റം ചുമത്തുന്ന ആദ്യ കേസാണ്. കിരാ സൈന്യത്തിലെ ഇൻഫർമേഷൻ സിസ്റ്റം ടെക്നീഷ്യയായി ജോലി ചെയ്തിരുന്നതിനാൽ സുരക്ഷാ രഹസ്യങ്ങൾ പലതും കൈവശപ്പെടുത്താൻ സാധിച്ചിരുന്നു.
അവധിയെടുത്ത് രഹസ്യമായി റഷ്യയിലേക്ക് പോയ കിരാ ഭർത്താവിനോട് തന്റെ വർക്ക് അക്കൗണ്ട് ആക്‌സസ് ചെയ്ത് രഹസ്യങ്ങൾ അയക്കാൻ നിർദ്ദേശിച്ചു. ഈ വിവരങ്ങൾ റഷ്യൻ അധികാരികൾക്ക് കൈമാറിയതായിട്ടാണ് നിലവിൽ അന്വേഷണ സംഘം സംശയിക്കുന്നത്. ഇക്കാര്യത്തിൽ അന്വേഷണം തുടരുകയാണ്. കുറ്റാരോപിതരായ ദമ്പതികൾ ഒരു ദശാബ്ദത്തിലേറെയായി ഓസ്‌ട്രേലിയയിൽ താമസിക്കുന്നവരാണ്. ഇരുവർക്കും നിലവിൽ ഓസ്‌ട്രേലിയൻ പൗരത്വമുണ്ട്.