ഓസ്ട്രേലിയൻ റോളർ സ്‌ക്കേറ്റിങ്ങിൽ മലയാളി പെൺകുട്ടിക്ക് വിജയം
Mail This Article
സിഡ്‌നി ∙ ഓസ്ട്രേലിയൻ ആർട്ടിസ്റ്റിക് റോളർ സ്‌ക്കേറ്റിങ്ങിൽ മലയാളി പെൺകുട്ടിക്ക് ഉജ്വല വിജയം. ലിവർപൂളിൽ നടന്ന ദേശീയ മൽസരത്തിൽ ജൂവനയിൽ വിഭാഗത്തിൽ എലൈൻ മേരി ലിജോ വെള്ളി മെഡൽ നേടിയപ്പോൾ ഇന്ത്യൻ കമ്മ്യൂണിറ്റിക്കാകെ അത് അഭിമാനമായി.
മെൽബൺ മക്കിനൻ സെക്കൻഡറി കോളേജിലെ ഏഴാംക്ലാസ് വിദ്യാർഥിനിയായ എലൈൻ രണ്ട് വർഷമായി വിക്ടോറിയ സ്റ്റേറ്റ് ചാംപ്യനാണ്. ഗ്രേഡ് 2 തൊട്ടേ ദുഷ്കരമായ സോളോ ഫ്രീ ഡാൻസ് സ്‌കേറ്റിങ്ങിൽ പരിശീലനം നടത്തിവരുന്നതാണ് മെൽബൺ സ്‌കൈറ്റ് ഹൗസ് ക്ലബ് അംഗമായ ഈ കൊച്ചു മിടുക്കി. മെൽബണിലെ മക്കിനണിൽ താമസിക്കുന്ന ഐടി പ്രഫഷനുലകളായ ലിജോ ജോൺ ഏനെക്കാട്ട് (ആയൂർ,കൊല്ലം), അനുമോൾ എൽസ ജോൺ കൂട്ടിയാനിയിൽ (ചെമ്മലമറ്റം,കോട്ടയം) എന്നിവരാണ് മാതാപിതാക്കൾ. ജോ ആൻ അന്ന, ഇയാൻ ജോൺ എന്നിവർ സഹോദരങ്ങളാണ്. പഠനത്തിനൊപ്പം പരിശീലനം തുടരുന്നതിനും അന്താരാഷ്ട്ര തലത്തിൽ നേട്ടങ്ങൾ കൈവരിക്കാനുമാണ് തന്റെ ലക്ഷ്യമെന്ന് എലൈൻ പറയുന്നു.