ഉമ്മൻചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു
പെർത്തിൽ പ്രിയദർശിനി സോഷ്യൽ കൾച്ചറൽ ഫോറം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനവും, ഡയാലിസിസ് കിറ്റ് വിതരണവും നടത്തി.

ഓസ്ട്രേലിയ ∙ പെർത്തിൽ പ്രിയദർശിനി സോഷ്യൽ കൾച്ചറൽ ഫോറം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനവും, ഡയാലിസിസ് കിറ്റ് വിതരണവും നടത്തി. പെർത്തിലെ ഇന്ത്യൻ കമ്മ്യൂണിറ്റി സെന്ററിൽ നടന്ന ചടങ്ങുകൾക്ക് പ്രസിഡന്റ് ജിനേഷ് ആന്റണി, സെക്രട്ടറി തോമസ് ഡാനിയേൽ, ട്രഷറർ നിയാസ് കമറുദ്ദീൻ എന്നിവർ നേതൃത്വം നൽകി.
ജിജോ ജോസഫ്, പോളി ചെമ്പൻ, ജോസഫ് മാത്യു, സോയി സിറിയക്, പ്രിൻസ് സെബാസ്റ്റ്യൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ്സും പ്രിയദർശിനിയും സംയുക്തമായി പുതുപ്പള്ളിയിൽ വച്ച് നടത്തിയ ചടങ്ങിൽ, പ്രിയദർശിനി വൈസ് പ്രസിഡന്റ് സുഭാഷ് മങ്ങാട്ട് 185 ഡയാലിസിസ് കിറ്റുകൾ ഏറ്റവും നിർധനരായ രോഗികൾക്ക് നൽകുന്നതിനായി ചാണ്ടി ഉമ്മൻ എംഎൽഎ യ്ക്ക് കൈമാറി. ഡയാലിസിസ് കിറ്റുകൾ വാങ്ങാൻ സംഭാവന ചെയ്‌തവർക്ക് ചാണ്ടി ഉമ്മൻ പ്രത്യേക നന്ദി അറിയിച്ചു.