ന്യൂസീലൻഡിൽ കാണാതായ മകനെ കാത്ത് വയോധികരായ മാതാപിതാക്കൾ; ജപ്തി ഭീഷണിയും
റോക് ഫിഷിങ്ങിനു പോയ മൂവാറ്റുപുഴ സ്വദേശിയായ യുവാവിനെ 3 മാസം പിന്നിട്ടിട്ടും കണ്ടെത്താനായില്ല.
റോക് ഫിഷിങ്ങിനു പോയ മൂവാറ്റുപുഴ സ്വദേശിയായ യുവാവിനെ 3 മാസം പിന്നിട്ടിട്ടും കണ്ടെത്താനായില്ല.
റോക് ഫിഷിങ്ങിനു പോയ മൂവാറ്റുപുഴ സ്വദേശിയായ യുവാവിനെ 3 മാസം പിന്നിട്ടിട്ടും കണ്ടെത്താനായില്ല.
വെല്ലിങ്ടൻ/ മൂവാറ്റുപുഴ ∙ ന്യൂസീലൻഡിൽ സുഹൃത്തിനൊപ്പം റോക് ഫിഷിങ്ങിനു പോയ മൂവാറ്റുപുഴ സ്വദേശിയായ യുവാവിനെ 3 മാസം പിന്നിട്ടിട്ടും കണ്ടെത്താനായില്ല. മൂവാറ്റുപുഴ ചെമ്പകത്തിനാൽ ഫെർസിൽ ബാബുവിനെ (36) കഴിഞ്ഞ മേയ് ഒന്നിന് നോർത്ത്‌ലാൻഡിലെ വാങ്കാരെ ഹെഡ്സിലെ ഉൾക്കടൽ പ്രദേശത്തെ പാറക്കെട്ടുകൾക്കു സമീപമാണ് കാണാതായത്. കൂടെ ഉണ്ടായിരുന്ന ആലപ്പുഴ നെടുമുടി സ്വദേശി ശരത് കുമാറിന്റെ (37) മൃതദേഹം കണ്ടെത്തിയിരുന്നു.
മകൻ തിരിച്ചെത്തുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് വയോധികരായ മാതാപിതാക്കൾ. ഫെർസിലിനെ കാണാതായി 3 ദിവസത്തിനുള്ളിൽ ന്യൂസീലൻഡ് പൊലീസ് കടലിലെ തിരച്ചിൽ അവസാനിപ്പിച്ചിരുന്നു. ഫെർസിൽ ബാബുവിനെ കാണാതായി എന്നു മാത്രമാണ് പൊലീസിൽ നിന്നു ബന്ധുക്കൾക്കു ലഭിച്ചിരിക്കുന്ന വിവരം.
കുടുംബം നഗരസഭ കൗൺസിലർ ജോയ്സ് മേരി ആന്റണി മുഖേന എംബസിയിലൂടെയും ഇമെയിൽ വഴിയും നോർത്ത് ലാൻഡ് പൊലീസിൽ പരാതി നൽകിയെങ്കിലും മറുപടി ലഭിച്ചിട്ടില്ല. ഫെർസിൽ ബാബു വീടു വാങ്ങാനും മറ്റുമായി എടുത്തിരിക്കുന്ന വായ്പ കുടിശികയായി ജപ്തി നടപടിയുടെ വക്കിലുമാണ്. വീട് ജപ്തി ചെയ്തു വീട്ടിൽ നിന്നിറങ്ങിയാൽ എവിടേക്കു പോകുമെന്ന ആശങ്കയും ഇവർക്കുണ്ട്.