ക്വീൻസ്ലാൻഡിലെ ഗോൾഡ് കോസ്റ്റിൽ ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷികത്തോട് അനുബന്ധിച്ച് ഐഒസി ക്വീൻസ്‌ലാൻഡ് സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണം ഗോൾഡ് കോസ്റ്റിൽ വെച്ച് നടത്തപ്പെട്ടു.

ക്വീൻസ്‌ലാൻഡ് ∙ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷികത്തോട് അനുബന്ധിച്ച് ഐഒസി ക്വീൻസ്‌ലാൻഡ് സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണം ഗോൾഡ് കോസ്റ്റിൽ വെച്ച് നടത്തപ്പെട്ടു. ഐഒസി ഓസ്ട്രേലിയ കോ ഓർഡിനേറ്റർ സാജു സി.പി. അധ്യക്ഷത വഹിച്ചു.
ഐഒസി ക്വീൻസ്‌ലാൻഡ് വൈസ് പ്രസിഡന്‍റ് മനോജ് തോമസ് സ്വാഗതം പറഞ്ഞു, ജോജോസ് പാലക്കുഴി നന്ദി രേഖപ്പെടുത്തി. തുടർന്ന്, ഐഒസി ക്വീൻസ്‌ലാൻഡ് സംഘടിപ്പിക്കുന്ന ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷം ഓഗസ്റ്റ് 17ന് നടത്തുവാനുള്ള ഒരുക്കങ്ങൾ വിലയിരുത്തി. ബെന്നി ബെഹനാനാൻ എംപി മുഖ്യ അതിഥിയായി പങ്കെടുക്കപ്പെടുമെന്ന് സംഘാടകർ അറിയിച്ചു.