നേപ്പാൾ വിമാനാപകടം: പൈലറ്റ് രക്ഷപ്പെട്ടത് കോക്പിറ്റ് വേർപെട്ടതിനാൽ; ശരീരത്തിലാകെ മുറിവുകൾ, എല്ലൊടിഞ്ഞു, തലയ്ക്കും പരുക്ക്
കഠ്മണ്ഡു ∙ ത്രിഭുവൻ രാജ്യാന്തര വിമാനത്താവളത്തിൽ 18 പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടത്തിൽ പൈലറ്റ് ക്യാപ്റ്റൻ മനീഷ് റത്‌ന സഖ്യ രക്ഷപ്പെട്ടത് കോക്പിറ്റ് വേർപെട്ടു തെറിച്ചുപോയതിനാലെന്ന് റിപ്പോർട്ടുകൾ. വിമാനത്താവളത്തിൽനിന്നു പറന്നുപൊങ്ങിയയുടനെ റൺവേയിലേക്കുവീണ ചെറുവിമാനം അവിടെയുണ്ടായിരുന്ന കണ്ടെയ്നറിൽ

കഠ്മണ്ഡു ∙ ത്രിഭുവൻ രാജ്യാന്തര വിമാനത്താവളത്തിൽ 18 പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടത്തിൽ പൈലറ്റ് ക്യാപ്റ്റൻ മനീഷ് റത്‌ന സഖ്യ രക്ഷപ്പെട്ടത് കോക്പിറ്റ് വേർപെട്ടു തെറിച്ചുപോയതിനാലെന്ന് റിപ്പോർട്ടുകൾ. വിമാനത്താവളത്തിൽനിന്നു പറന്നുപൊങ്ങിയയുടനെ റൺവേയിലേക്കുവീണ ചെറുവിമാനം അവിടെയുണ്ടായിരുന്ന കണ്ടെയ്നറിൽ ഇടിച്ച ശേഷമാണു നിലം പതിച്ചത്. ആ ഇടിയിൽ കോക്പിറ്റ് ഭാഗം കണ്ടെയ്നറിൽ കുടുങ്ങി. വിമാനത്തിന്റെ ബാക്കി ഭാഗം മുന്നോട്ടുതെറിച്ച് ദൂരെ മാറി വീണു തീപിടിച്ചു. ക്യാപ്റ്റൻ സഖ്യയെ പരുക്കുകളോടെ കണ്ടെത്തിയത് കണ്ടെയ്നറിന്റെ ഉള്ളിൽനിന്നാണ്.
ഇപ്പോൾ കഠ്മണ്ഡു മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള ക്യാപ്റ്റൻ സഖ്യയുടെ ശരീരത്തിൽ മുറിവുകളുള്ളതു കൂടാതെ രണ്ടിടത്ത് എല്ലൊടിഞ്ഞിട്ടുണ്ട്, തലയ്ക്കും പരുക്കുണ്ട്. നില മെച്ചപ്പെട്ടതായും അപകടനില തരണം ചെയ്തെന്നു പറയാമെന്നും ഡോക്ടർമാർ അറിയിച്ചു.
ദ്രവ രൂപത്തിലുള്ള ഭക്ഷണം നൽകുന്നുണ്ട്. കഠ്‌മണ്ഡുവിലെ വിമാനത്താവളത്തിൽനിന്ന് 19 പേരുമായി പൊഖറ രാജ്യാന്തര വിമാനത്താവളത്തിലേക്കു പുറപ്പെട്ട ശൗര്യ എയർലൈൻസിന്റെ വിമാനമാണ് ബുധനാഴ്ച രാവിലെ അപകടത്തിൽപെട്ടത്. 15 പേർ സംഭവസ്ഥലത്തും 3 പേർ ആശുപത്രിയിലുമാണു മരിച്ചത്. സംഭവത്തിൽ അന്വേഷണത്തിനായി അഞ്ചംഗ കമ്മിഷനെ നിയോഗിച്ചു.