ഐസിഎഫ് നേതാക്കൾ മലേഷ്യൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
മലേഷ്യന്‍ പ്രധാനമന്ത്രി ഡോ. അന്‍വര്‍ ഇബ്‌റാഹീമുമായി ഐസിഎഫ് ഇന്‍റർനാഷനൽ കൗൺസിൽ നേതാക്കൾ കൂടിക്കാഴ്ച നടത്തി.
മലേഷ്യന്‍ പ്രധാനമന്ത്രി ഡോ. അന്‍വര്‍ ഇബ്‌റാഹീമുമായി ഐസിഎഫ് ഇന്‍റർനാഷനൽ കൗൺസിൽ നേതാക്കൾ കൂടിക്കാഴ്ച നടത്തി.
മലേഷ്യന്‍ പ്രധാനമന്ത്രി ഡോ. അന്‍വര്‍ ഇബ്‌റാഹീമുമായി ഐസിഎഫ് ഇന്‍റർനാഷനൽ കൗൺസിൽ നേതാക്കൾ കൂടിക്കാഴ്ച നടത്തി.
ക്വലാലംപൂര്‍∙ മലേഷ്യന്‍ പ്രധാനമന്ത്രി ഡോ. അന്‍വര്‍ ഇബ്‌റാഹീമുമായി ഐസിഎഫ് ഇന്‍റർനാഷനൽ കൗൺസിൽ നേതാക്കൾ കൂടിക്കാഴ്ച നടത്തി. ഐ സി എഫ് ഇന്‍റർനാഷനൽ പ്രസിഡന്‍റ് സയ്യിദ് അബ്‌ദുറഹ്‌മാൻ ആറ്റക്കോയ തങ്ങൾ, പ്ലാനിങ് ബോർഡ് ചെയർമാൻ മമ്പാട് അബ്ദുൽ അസീസ് സഖാഫി, സംഘടനാ സെക്രട്ടറി ഹമീദ് ഈശ്വരമംഗലം, വിദ്യാഭ്യാസ സെക്രട്ടറി ശരീഫ് കാരശ്ശേരി, ദഅവ സെക്രട്ടറി ഹമീദ് ചാവക്കാട് എന്നിവരാണ് പ്രധനമന്ത്രിയെ കണ്ടത്. കൂടിക്കാഴ്ചയില്‍ കേരളവും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരും തമ്മിലുള്ള സൗഹൃദവും സംസാരവിഷയമായി. ഐസിഎഫിന്‍റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന സ്നേഹസഞ്ചാരത്തിന്‍റെ ഭാഗമായാണ് നേതാക്കൾ മലേഷ്യയിലെത്തിയത്. സഞ്ചാരത്തിൽ വിവിധ ഔദ്യോഗിക കേന്ദ്രങ്ങളിലും സന്ദർശനം നടത്തിയിരുന്നു.
മലേഷ്യൻ ഗവൺമെന്‍റ് സ്ഥാപിച്ച യയാസൻ ദഅവ ഇസ്ലാമിയഃ മലേഷ്യ (YADIM) ഓഫിസിൽ നടന്ന മീറ്റിങ്ങിൽ വകുപ്പ് സിഇഒ ഉസ്താദ് സംരി, പ്രധാനമന്ത്രിയുടെ മതകാര്യ ഉപദേഷ്ടാവ് ഡോ. ബശീർ അസ്ഹരി എന്നിവർ ഐ സി എഫ് നേതാക്കളെ സ്വീകരിച്ചു. ജനറൽ സെക്രട്ടറി നിസാർ സഖാഫി ഉപഹാരം ഏറ്റുവാങ്ങി. ക്വലാലംപൂര്‍ സുബാങ് ബസ്തരി മഹദ് തഹ്ഫിസ് ദാർ തരീമിൽ നടന്ന സംഗമത്തിൽ അൽ ഹബീബ് മഹ്ദി അബൂബക്കർ അൽ ഹാമിദ് നേതാക്കളെ സ്വീകരിച്ചു. മലേഷ്യയിലെ വിവിധ സ്റ്റേറ്റുകളിൽ ഐസിഎഫ് സെൻട്രൽ കമ്മിറ്റികൾ സംഘടിപ്പിച്ച ഇസ്തിഖ്ബാലിയയിലും നാഷനൽ കമ്മിറ്റി സംഗമത്തിലും ഇന്‍റർനാഷനൽ കൗൺസിൽ ഭാരവാഹികൾ പങ്കെടുത്തു.