കോട്ടയം സ്വദേശിനിയെ നാടുകടത്തി; വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു യുവതി തട്ടിയത് ലക്ഷങ്ങൾ
തലയോലപ്പറമ്പ് ∙ വിദേശത്തു ജോലി വാഗ്ദാനം ചെയ്തു സാമ്പത്തികത്തട്ടിപ്പു നടത്തിയ യുവതിയെ കാപ്പ നിയമപ്രകാരം നാടുകടത്തി. വൈക്കം ചെമ്പ് പഞ്ചായത്തിൽ ബ്രഹ്മമംഗലം മണിയൻകുന്നേൽ വീട്ടിൽ അഞ്ജന ആർ.പണിക്കരെ (36) കോട്ടയം ജില്ലയിൽ നിന്ന് 9 മാസത്തേക്കാണു നാടു കടത്തിയത്.

തലയോലപ്പറമ്പ് ∙ വിദേശത്തു ജോലി വാഗ്ദാനം ചെയ്തു സാമ്പത്തികത്തട്ടിപ്പു നടത്തിയ യുവതിയെ കാപ്പ നിയമപ്രകാരം നാടുകടത്തി. വൈക്കം ചെമ്പ് പഞ്ചായത്തിൽ ബ്രഹ്മമംഗലം മണിയൻകുന്നേൽ വീട്ടിൽ അഞ്ജന ആർ.പണിക്കരെ (36) കോട്ടയം ജില്ലയിൽ നിന്ന് 9 മാസത്തേക്കാണു നാടു കടത്തിയത്. ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി.
വിദേശജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് അഞ്ജനയ്ക്കെതിരെ കോട്ടയം ജില്ലയിലെ തലയോലപ്പറമ്പ്, ഏറ്റുമാനൂർ, എറണാകുളം ജില്ലയിലെ പെരുമ്പാവൂർ, മൂവാറ്റുപുഴ, കോടനാട്, ആലപ്പുഴ ജില്ലയിലെ എടത്വ, പത്തനംതിട്ട ജില്ലയിലെ കീഴ്‌വായ്പൂര്, ഇടുക്കി ജില്ലയിലെ കരിങ്കുന്നം, കണ്ണൂർ ജില്ലയിലെ പയ്യന്നൂർ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകൾ നിലവിലുള്ളതായി പൊലീസ് പറഞ്ഞു.