ADVERTISEMENT

മട്ടാഞ്ചേരി ∙ ഓൺലൈൻ തട്ടിപ്പ് ഉൾപ്പെടെയുള്ള നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്കായി മനുഷ്യ കടത്ത് നടത്തിയ കേസിൽ അറസ്റ്റിലായ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. റിമാൻഡിലായ പള്ളുരുത്തി തങ്ങൾ നഗർ നികർത്തിൽ പറമ്പിൽ അഫ്സർ അഷ്റഫിനെയാണ് കസ്റ്റഡിയിൽ വാങ്ങിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്യും.

മനുഷ്യ കടത്ത് കേസിൽ മലയാളിയായ മറ്റൊരാൾക്ക് കൂടി ബന്ധമുണ്ടെന്ന സൂചനയുണ്ട്. ലാവോസിൽ ഓൺലൈ‍ൻ തട്ടിപ്പ് കേന്ദ്രത്തിലുള്ളവരെ കുറിച്ചുള്ള വിവരങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്. ഇവരെ നാട്ടിലേക്ക് തിരികെ എത്തിക്കാനും ശ്രമിക്കുന്നു. മട്ടാഞ്ചേരി അസി.കമ്മിഷണർ കെ.ആർ.മനോജ്, തോപ്പുംപടി ഇൻസ്പെക്ടർ സി.ടി.സഞ്ജു, എസ്ഐ ജിൻസൻ ഡൊമിനിക് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

ഐടി മേഖലയിൽ ജോലി ചെയ്യുന്ന യുവാക്കളെ ബാങ്കോക്ക്, ലാവോസ്, കംബോഡിയ, വിയറ്റ്നാം എന്നിവിടങ്ങളിൽ മികച്ച ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്താണ് മനുഷ്യ കടത്ത് സംഘം കൊണ്ടു പോകുന്നതെന്ന് പൊലീസ് പറയുന്നു. നൂറിലേറെ മലയാളി യുവാക്കൾ ഇത്തരം കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിക്കുന്ന വിവരം.

English Summary:

Human Trafficking Accused Afsar Ashraf Taken Into Police Custody.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com