വയനാട് ദുരന്തം: പുനരധിവാസ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാൻ മെല്‍ബണ്‍ സിറോ മലബാര്‍ രൂപത
സമാനതകളില്ലാത്ത ഈ ദുരിതത്തിനിരയായ നമ്മുടെ സഹോദരങ്ങളെ സഹായിക്കാന്‍ ഈ ഉദ്യമവുമായി ഏവരും സഹകരിക്കണമെന്ന് മാര്‍ ജോണ്‍ പനംതോട്ടത്തില്‍ അഭ്യര്‍ഥിച്ചു.

മെല്‍ബണ്‍ ∙ വയനാട്ടിലും വിലങ്ങാടും ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് വേണ്ടിയും വീടുകളും ജീവനോപാധികളും നഷ്ടമായവര്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കുവാനും സഹായിക്കാനും അഭ്യര്‍ഥിച്ചുകൊണ്ട് മെല്‍ബണ്‍ സിറോ മലബാര്‍ രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോണ്‍ പനംതോട്ടത്തില്‍. ഓഗസ്റ്റ് 11ന് ഞായറാഴ്ച വിശുദ്ധ കുര്‍ബ്ബാന മധ്യേ എടുക്കുന്ന പ്രത്യേക സ്തോത്ര കാഴ്ചയിലൂടെ ലഭിക്കുന്ന മുഴുവന്‍ തുകയും പ്രകൃതി ദുരന്തത്തില്‍ ദുരിതമനുഭവിക്കുന്നവരെ പുനരധിവസിപ്പിക്കാനും സഹായിക്കുവാനുമായി വിനിയോഗിക്കുമെന്ന് മാര്‍ ജോണ്‍ പനംതോട്ടത്തില്‍ സര്‍ക്കുലറിലൂടെ അറിയിച്ചു.
ഉരുള്‍പൊട്ടലുണ്ടായ സ്ഥലങ്ങള്‍ ഉള്‍പ്പെടുന്ന മാനന്തവാടി, താമരശ്ശേരി രൂപതകളുമായി കൈകോര്‍ത്താണ് പുനരധിവാസപ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഫണ്ട് വിനിയോഗിക്കുന്നത്. സമാനതകളില്ലാത്ത ഈ ദുരിതത്തിനിരയായ നമ്മുടെ സഹോദരങ്ങളെ സഹായിക്കാന്‍ ഈ ഉദ്യമവുമായി ഏവരും സഹകരിക്കണമെന്ന് മാര്‍ ജോണ്‍ പനംതോട്ടത്തില്‍ അഭ്യര്‍ഥിച്ചു.
വാർത്ത: പോള്‍ സെബാസ്റ്റ്യന്‍