പ്രിയദർശിനി പെർത്ത് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു
പ്രിയദർശിനി സോഷ്യൽ കൾച്ചറൽ ഫോറത്തിന്‍റെ ആഭിമുഖ്യത്തിൽ 78–ാമത് ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം പെർത്തിലെ വില്ലിട്ടൺ ഇന്ത്യൻ കമ്മ്യൂണിറ്റി സെന്‍ററിൽ വച്ച് ഓഗസ്റ്റ് 15ന് സംഘടിപ്പിച്ചു.

പെർത്ത്∙ പ്രിയദർശിനി സോഷ്യൽ കൾച്ചറൽ ഫോറത്തിന്‍റെ ആഭിമുഖ്യത്തിൽ 78–ാമത് ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം പെർത്തിലെ വില്ലിട്ടൺ ഇന്ത്യൻ കമ്മ്യൂണിറ്റി സെന്‍ററിൽ വച്ച് ഓഗസ്റ്റ് 15ന് സംഘടിപ്പിച്ചു.
പ്രിയദർശിനി ഫോറം പ്രസിഡന്‍റ് ജനീഷ് ആന്‍റണിയുടെ അധ്യക്ഷതയിൽ നടന്ന പതാക ഉയർത്തൽ ചടങ്ങിൽ സെക്രട്ടറി തോമസ് ഡാനിയേൽ ആമുഖ പ്രസംഗം നടത്തുകയും വൈസ് പ്രസിഡന്‍റ് സുഭാഷ് മങ്ങാട്ട് സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്‌തു. പ്രിയദർശിനി മുൻ പ്രസിഡന്‍റ് പോളി ചെമ്പൻ പ്രതിജ്ഞ ചൊല്ലി കൊടുത്തു. പായസ വിതരണത്തിനു ശേഷം ട്രഷറർ നിയാസ് കമറുദ്ദീൻ നന്ദി അർപ്പിച്ചു സംസാരിച്ചതോടെ ചടങ്ങുകൾ പര്യവസാനിച്ചു.