മെല്‍ബണ്‍ ∙ നോര്‍ത്ത്സൈഡ് മലയാളി കമ്മ്യൂണിറ്റി ക്ലബിന്റെ (എന്‍എംസിസി) ഓണാഘോഷം 'പൊന്നോണം 2024' ആഗസ്റ്റ് 25ന് ഞായറാഴ്ച എപ്പിങ്ങ് മെമ്മോറിയല്‍ ഹാളില്‍ വച്ച് ആഘോഷിക്കുന്നു.

മെല്‍ബണ്‍ ∙ നോര്‍ത്ത്സൈഡ് മലയാളി കമ്മ്യൂണിറ്റി ക്ലബിന്റെ (എന്‍എംസിസി) ഓണാഘോഷം 'പൊന്നോണം 2024' ആഗസ്റ്റ് 25ന് ഞായറാഴ്ച എപ്പിങ്ങ് മെമ്മോറിയല്‍ ഹാളില്‍ വച്ച് ആഘോഷിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെല്‍ബണ്‍ ∙ നോര്‍ത്ത്സൈഡ് മലയാളി കമ്മ്യൂണിറ്റി ക്ലബിന്റെ (എന്‍എംസിസി) ഓണാഘോഷം 'പൊന്നോണം 2024' ഓഗസ്റ്റ് 25ന് ഞായറാഴ്ച എപ്പിങ്ങ് മെമ്മോറിയല്‍ ഹാളില്‍ വച്ച് ആഘോഷിക്കുന്നു. രാവിലെ 9 മണിക്ക് എന്‍എംസിസി കുടുംബാഗംങ്ങള്‍ എല്ലാവരും ഒരുമിച്ച് ഓണപൂക്കളം ഒരുക്കി കൊണ്ടാണ് ആഘോഷങ്ങള്‍ ആരംഭിക്കുക. 

സോളമന്റെ നേതൃത്വത്തിലുള്ള ബീറ്റ്സ് ഓഫ് മെല്‍ബണ്‍ ടീമിന്റെ ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും വര്‍ണകുടകളുടെയും കഥകളിയുടെയും പുലികളിയുടെയും അകമ്പടിയോടെ ഘോഷയാത്രയായി മാവേലി തമ്പുരാനെ വേദിയിലേക്ക് സ്വീകരിക്കും.  

ADVERTISEMENT

എന്‍എംസിസി കുടുംബാംഗവും മെല്‍ബണിലെസംസ്കൃതി ഡാന്‍സ് സ്കൂളിലെ നൃത്ത അധ്യാപികയുമായ ശ്യാമ ശശിധരന്റെ കൊറിയോഗ്രാഫിയില്‍ അണിയിച്ചൊരുക്കിയ 'എന്‍എംസിസി മെഗാ ഫാമിലി തിരുവാതിര' അരങ്ങേറും. തുടര്‍ന്ന് ഓണപാട്ടുകളും നൃത്തങ്ങളും ബോളിവുഡ് ഡാന്‍സുകളും ഉള്‍പ്പെടെ എന്‍എംസിസി കുടുംബത്തിലെ നൂറോളം കലാകാരന്മാരുടെ പരിരാടികളും എപ്പിങ്ങ് മെമ്മോറിയല്‍ ഹാളിൽ അരങ്ങേറും. ജെഎം ഓഡിയോസിലെ സൗണ്ട് എന്‍ജിനീയര്‍ ജിം മാത്യുവിന്റെ നേതൃത്വത്തിലാണ് വേദിയിലെ ശബ്ദ വെളിച്ച നിയന്ത്രണം. 

ഉച്ചക്ക് 12 മണിക്ക് 'പൊന്നോണം 2024' ന്റെ മുഖ്യ ആകര്‍ഷണമായ വിഭവസമൃദ്ധമായ ഓണസദ്യ ഉണ്ടാകും. കേരളത്തിന്റെ തനതു രുചിഭേദങ്ങളുമായി 25 ഓളം കറികളും മധുരമൂറുന്ന പായസങ്ങളുമായി ഓണസദ്യ ഒരുക്കുന്നത് സിജോയുടെ നേതൃത്വത്തിലുള്ള റെഡ്ചില്ലീസാണ്. ഡിജിയോട്രിക്സിലെ ഫോട്ടോഗ്രാഫര്‍ ഡെന്നി തോമസിന്റെയും ടീമിന്റെയും സഹായത്തോടെ മാവേലിയോടും ഓണപൂക്കളത്തോടും ഒപ്പം ഫോട്ടോയെടുത്ത് സമൂഹ മാധ്യമത്തിൽ തൽസമയം പോസ്റ്റ് ചെയ്യുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. 

ADVERTISEMENT

ഓണസദ്യക്കു ശേഷം വടംവലി മത്സരവും ഉണ്ടായിരിക്കും. ടിജൊ ജോസഫ് (പ്രൈംലെന്‍ഡ്),  ഗൗതം ഗാര്‍ഗ് (യൂണിവേഴ്സല്‍ റിയല്‍ എസ്റ്റേറ്റ്), സിജൊ എബ്രഹം (സെഹിയോന്‍ ടൂര്‍സ് ആൻഡ് ട്രാവല്‍സ്) എന്നിവരാണ് പൊന്നോണം 2024 സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്. ബാബു വര്‍ക്കി, ജോണ്‍സണ്‍ ജോസഫ്, സഞ്ജു ജോണ്‍, സുനില്‍ ഭാസ്കരന്‍, സജി ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള 20 അംഗ കമ്മിറ്റിയാണ് ഓണാഘോഷം മനോഹരമാക്കാന്‍ പരിശ്രമിക്കുന്നത്. 
(വാർത്ത: പോള്‍ സെബാസ്റ്റ്യന്‍)

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT