സിയറ ലിയോൺ മലയാളി അസോസിയേഷൻ വയനാട് ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് കൈമാറി
സിയറ ലിയോൺ ∙ വെസ്റ്റ് ആഫ്രിക്കയിലെ സിയറ ലിയോൺ മലയാളി അസോസിയേഷൻ (സിൽമാ) വയനാട് ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് കൈമാറി.

സിയറ ലിയോൺ ∙ വെസ്റ്റ് ആഫ്രിക്കയിലെ സിയറ ലിയോൺ മലയാളി അസോസിയേഷൻ (സിൽമാ) വയനാട് ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് കൈമാറി. അഡ്വ സണ്ണി ജോസഫ് എംഎൽഎ ഫണ്ട് ഏറ്റുവാങ്ങി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് ഫണ്ട് കൈമാറിയത്.
ചുങ്കക്കുന്ന് വ്യപാര ഭവനിൽ നടന്ന ചടങ്ങിൽ സിയറ ലിയോൺ മലയാളി അസോസിയേഷൻ മെമ്പർ ബിബിൻ നരിമറ്റം, പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം എന്നിവർ ചേർന്ന് ചെക്ക് സണ്ണി ജോസഫ് എംഎൽഎയ്ക്ക് കൈമാറി. ജില്ല പഞ്ചായത്തംഗം ജുബിലി ചാക്കോ പങ്കെടുത്തു.
2020 ൽ സ്ഥാപിതമായ സിയറ ലിയോൺ മലയാളി അസോസിയേഷനിൽ 50 അംഗങ്ങളാണ് ഉള്ളത്. ഇവർ സമാഹരിച്ച 3,12000 രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. സിയറ ലിയോൺ മലയാളി അസോസിയേഷൻ പ്രസിഡന്റ് സവിൻ സുഹാസ്, സെക്രട്ടറി ജോബിൻ നരിമറ്റം, വൈസ് പ്രസിഡന്റ് ഷനൽ ഷാജി, ജോയിന്റ് സെക്രട്ടറി ബ്ലെസ്സെൻ, ട്രഷറർ വി. ജോജോ, മറ്റ് ഭാരവാഹികളായ ഷാൻ മാത്യൂസ്, ബിജു, അക്ഷയ്, ആതിര, അഷ്‌ന, ബിബിൻ, ബെസ്‌ബിൻ എന്നിവർ നേതൃത്വം നൽകി