മെൽബൺ ∙ ഓസ്‌ട്രേലിയയിലെ മലയാളി നഴ്സ് സമൂഹത്തിന് ആഹ്ലാദവും അഭിമാനവുമായി ജിൻസൺ ആന്റോ ചാൾസിന്റെ മന്ത്രി പദവി.

മെൽബൺ ∙ ഓസ്‌ട്രേലിയയിലെ മലയാളി നഴ്സ് സമൂഹത്തിന് ആഹ്ലാദവും അഭിമാനവുമായി ജിൻസൺ ആന്റോ ചാൾസിന്റെ മന്ത്രി പദവി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെൽബൺ ∙ ഓസ്‌ട്രേലിയയിലെ മലയാളി നഴ്സ് സമൂഹത്തിന് ആഹ്ലാദവും അഭിമാനവുമായി ജിൻസൺ ആന്റോ ചാൾസിന്റെ മന്ത്രി പദവി. നഴ്സായി ജോലിക്ക് എത്തിയ ജിൻസൺ കഠിന പരിശ്രമത്തിലൂടെയാണ് ഉയർന്ന പദവികളിലേക്കെത്തിയത്.

ന്യൂ സൗത്ത് വെയിൽസ് വാഗവാഗ ബെയ്‌സ് ഹോസ്പിറ്റലിൽ നഴ്സായാണ് ജിൻസണിന്റെ പ്രവാസ ജീവിതത്തിന്റെ തുടക്കം. പിന്നീട് നോർത്തേൺ ടെറിട്ടറി ഡാർവിനിലെ ആശുപത്രിയിൽ ഉയർന്ന പദവിയിൽ ജോലി ലഭിച്ചു. മാനസികാരോഗ്യത്തിൽ ഉന്നത ബിരുദം നേടിയ ശേഷം അതേ വിഭാഗത്തിന്റെ ഡയറക്ടർ പദവിയിൽ എത്തി. ഇതിനിടെ എംബിഎ ബിരുദവും നേടി.

ADVERTISEMENT

നോർത്തേൺ ടെറിട്ടറിയിലെ 25 അംഗ പാർലമെന്റിൽ 17 സീറ്റ് നേടി ലേബർ പാർട്ടിയെ പരാജയപ്പെടുത്തിയാണ് ജിൻസൺ ഉൾപ്പെടുന്ന കൺട്രി ലിബറൽ പാർട്ടി അധികാരത്തിലെത്തിയത്. തുടർച്ചയായി രണ്ടുവട്ടം മന്ത്രിയായിരുന്ന കെയ്റ്റ് വോർഡനെയാണ് പുതുമുഖമായ ജിൻസൺ തോൽപിച്ചത്. ഒൻപതംഗ മന്ത്രിസഭയിലെ ഏക വിദേശ വംശജനുമാണ് ജിൻസൺ.

അങ്കമാലി ലിറ്റിൽ ഫ്ലവർ നഴ്സിങ് കോളജിൽ പഠിക്കുമ്പോൾ കെഎസ്‌യു യൂണിറ്റ് പ്രസിഡന്റായിരുന്ന ജിൻസൺ ന‍ടൻ മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷൻ നടപ്പാക്കുന്ന ഫാമിലി കണക്ട് പദ്ധതിയുടെ ഓസ്ട്രേലിയയിലെ നാഷനൽ കോഓർഡിനേറ്ററായും പ്രവർത്തിക്കുന്നുണ്ട്.

English Summary:

Australia: Ministership of Jinson Anto Charles is a Source of Pride for the Malayali Nurse Community

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT