പതിനഞ്ചാം വാർഷികത്തിന്റെ നിറവിൽ കേരള അസോസിയേഷൻ ഓഫ് പാമർസ്റ്റൺ നോർത്ത്
ന്യൂസിലന്‍ഡ് ∙ പതിനഞ്ചാം വാർഷികത്തോടനുബന്ധിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളുടെ പരമ്പരയ്ക്ക് തുടക്കം കുറിച്ചു. ന്യൂസിലാൻഡിലെ ഏറ്റവും പഴക്കമേറിയതും സജീവവുമായ മലയാളി അസോസിയേഷനുകളിൽ ഒന്നായ KAPN, നൃത്തം, സാംസ്കാരിക പരിപാടികൾ, മെഗാ ഷോകൾ തുടങ്ങിയ കലാസാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുക മാത്രമല്ല,

ന്യൂസിലന്‍ഡ് ∙ പതിനഞ്ചാം വാർഷികത്തോടനുബന്ധിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളുടെ പരമ്പരയ്ക്ക് തുടക്കംക്കുറിച്ച് ന്യൂസിലൻ ഡിലെ പഴക്കമേറിയതും സജീവവുമായ മലയാളി അസോസിയേഷനുകളിൽ ഒന്നായ KAPN.
നൃത്തം, സാംസ്കാരിക പരിപാടികൾ, മെഗാ ഷോകൾ തുടങ്ങി കലാസാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുക മാത്രമല്ല, സാമൂഹിക സംരംഭങ്ങളിൽ സജീവമായി ഏർപ്പെടുകയും ചെയ്യുന്ന അസോസിയേഷനാണ് KAPN.
വർഷങ്ങളായി, രക്തദാന ക്യാംപ്, മലയാളികളുടെ കുടിയേറ്റവുമായി ബന്ധപ്പെട്ട സർക്കാർതല ഇടപെടലുകൾ, തൊഴിലില്ലാത്ത നഴ്‌സുമാർക്കായുള്ള മുന്നേറ്റങ്ങൾ, റിക്രൂട്ട്മെന്റ് ഏജൻസികൾ നഴ്‌സുമാരെ ചൂഷണം ചെയ്യുന്നതിനെതിരെ ബോധവത്കരണവും നിയമ നടപടികളും, പാമർസ്റ്റൺ നോർത്തിലെ തൊഴിലില്ലാത്ത കുടിയേറ്റക്കാർക്ക് ഭക്ഷണ സഹായം തുടങ്ങി വിവിധ തലങ്ങളിലുള്ള സാമൂഹിക പ്രവർത്തനങ്ങളിൽ KAPN മുൻനിരയിലാണ്.
2018-ലെ കേരള പ്രളയബാധിതർക്കായി NZD 20,000 (10 ലക്ഷം ഇന്ത്യൻ രൂപ)-ലധികം കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുകയും അതിനുപുറമേ അസോസിയേഷൻ പലപ്പോളായി ഗണ്യമായ ഫണ്ട് സ്വരൂപിക്കുകയും സഹായ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. സാമൂഹികസാംസ്കാരിക പ്രവർത്തനങ്ങളുടെ 15 വർഷങ്ങൾ പിന്നിടുന്ന ഈ വർഷം, KAPN ഓണാഘോഷപരിപാടിയായ 'ഓണം പൊന്നോണം 2024' ന്‍റെ ഭാഗമായി, പാമർസ്റ്റൺ നോർത്തിന്‍റെ ഹൃദയഭാഗമായ ദി സ്ക്വയറിൽ എൺപതോളം കലാകാരികളെ അണിനിരത്തി മെഗാ തിരുവാതിയ അവതരിപ്പിച്ചിരുന്നു.
വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായമായി ദുരിതാശ്വാസനിധി രൂപീകരിക്കുകയും കമ്മിറ്റിയിലെ എല്ലാവരും ദിവസ വേതനത്തിന്‍റെ ഒരു ഭാഗം അതിലേക്ക് സംഭാവന ചെയ്യുകയും ചെയ്തു. അതിന് പുറമേ, പായസമേള സംഘടിപ്പിച്ചുകൊണ്ട് സാമൂഹിക പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പായസമേളയിൽ നിന്നുള്ള ലാഭ വിഹിതവും ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു.
സിനിമാ താരം രമ്യ നമ്പീശൻ, ഗായകരായ രഞ്ജിനി ജോസ്, അക്ബർ ഖാൻ, റഫീഖ് റഹ്മാൻ, മിമിക്രി കലാകാരൻ മഹേഷ് കുഞ്ഞുമോൻ എന്നിവരുടെ പങ്കാളിത്തത്തോടെ നടന്ന 'പാമി പൂരം' മെഗാഷോയോടെ ഓണാഘോഷങ്ങൾ സമാപിച്ചു. മലയാളി സമൂഹത്തിനുള്ളിലെ സംസ്‌കാരത്തിൻ്റെയും ഐക്യത്തിൻ്റെയും യഥാർത്ഥ പ്രതിഫലനമായിരുന്നു ഈ ചടങ്ങ്.