അൽബാനി മല്ലൂസ് ഓണം ആഘോഷിച്ചു
അൽബാനി ഓസ്ട്രേലിയയിലെ അൽബാനിയിൽ മലയാളികൾ ഓണം ആഘോഷിച്ചു. സെപ്റ്റംബർ ഏഴിന് ലോവർ കൽഗാൻ കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്ന ആഘോഷത്തിൽ 120 ഓളം ആളുകൾ പങ്കെടുത്തു.

അൽബാനി ∙ ഓസ്ട്രേലിയയിലെ അൽബാനിയിൽ മലയാളികൾ ഓണം ആഘോഷിച്ചു. സെപ്റ്റംബർ ഏഴിന് ലോവർ കൽഗാൻ കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്ന ആഘോഷത്തിൽ 120 ഓളം ആളുകൾ പങ്കെടുത്തു.
പരിപാടിയുടെ കോ-സ്‌പോൺസറായ വ്യാറ്റ് ബാലക് ലോയേഴ്‌സിലെ സുരേഷ് ബാലകൃഷ്ണൻ ഓണാഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ആഘോഷത്തിന്റെ മുഖ്യ സംഘാടകനായ ചിക്കു പോളാണ് മാവേലിയായ് വേഷമിട്ടത്.
തിരുവാതിരയും മറ്റ് കലാപരിപാടികളും അരങ്ങേറി. വടംവലി, ലെമൺ സ്പൂൺ, തുടങ്ങിയ കായിക പരിപാടികളുമുണ്ടായിരുന്നു. പൂക്കളം ഒപ്പം ഓണസദ്യയും ഒരുക്കിയിരുന്നു. അൽബാനിയിൽ മലയാളി അസോസിയേഷൻ രൂപീകരിക്കുന്നതിനെ കുറിച്ച് സംഘാടകനായ ചിക്കു പോൾ സംസാരിച്ചു.