നോർത്ത് ബ്രിസ്ബെൻ മലയാളി അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു
നോർത്ത് ബ്രിസ്ബെൻ മലയാളി അസോസിയേഷൻ (എൻ.ബി.എം.എ) മാംഗോ ഹിൽ സ്റ്റേറ്റ് സ്കൂൾ ഓഡിറ്റോറിയത്തിൽ, 'പൂവിളി 2024' എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു.

ബ്രിസ്ബെൻ∙ നോർത്ത് ബ്രിസ്ബെൻ മലയാളി അസോസിയേഷൻ (എൻ.ബി.എം.എ) മാംഗോ ഹിൽ സ്റ്റേറ്റ് സ്കൂൾ ഓഡിറ്റോറിയത്തിൽ, 'പൂവിളി 2024' എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. ലൂക്ക് ഹോവാർത്ത് എം.പി പരിപാടി ഉദ്ഘാടനം ചെയ്തു. എൻബിഎംഎ പ്രസിഡന്‍റ് ജെയിസ് ജോൺ, വൈസ് പ്രസിഡന്‍റ് ബിജു മാത്യു, സെക്രട്ടറി സജിനി ഫിലിപ്പ്, ട്രഷറർ അനീഷ് മുണ്ടക്കൽ, രക്ഷാധികാരി സജി അഗസ്റ്റിൻ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
ഓണസദ്യ, തിരുവാതിര, മാവേലി വരവേൽപ്പ്,ചെണ്ട മേളം മറ്റ് കലാപരിപാടികൾ എന്നിവയും അരേങ്ങറി. എക്‌സിക്യൂട്ടീവ് അംഗങ്ങളായ രാജേഷ് ജോസഫ്, ജോബിൻസ് ജോസഫ്, സിജോ ജോൺ, രമ്യ നവിൻ, സുമി അനിരുദ്ധൻ, രേഷ്മ രാധാകൃഷ്ണൻ,പ്രോഗ്രാം കോർഡിനേറ്റർ ജോർജ്ജ് ഫിലിപ്പ് എന്നിവർ പരിപാടിക്ക് ചുക്കാൻ പിടിച്ചു.
വാർത്ത ∙ എബി വർഗീസ്