ബ്രിസ്ബേൻ∙ ബ്രിസ്ബേനിൽ വീടിന് തീപിടിച്ച് എട്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം. ബ്രിസ്ബേനിന്‍റെ കിഴക്ക് തോൺസൈഡിലെ ബേസൈഡ് കോർട്ടിലുള്ള വീട്ടിൽ ഇന്ന് രാവിലെ 7.15-ഓടെയാണ് സംഭവമുണ്ടായത്. റേവൻ എന്ന പേരുള്ള കുട്ടിയാണ് മരിച്ചതെന്ന് അഗ്നിശമന സേന സ്ഥീകരിച്ചു. അഗ്നിശമന സേനാംഗങ്ങൾ എത്തിയപ്പോൾ തന്നെ വീട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്രിസ്ബേൻ∙  ബ്രിസ്ബേനിൽ വീടിന് തീപിടിച്ച് എട്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം. ബ്രിസ്ബേനിന്‍റെ കിഴക്ക് തോൺസൈഡിലെ ബേസൈഡ് കോർട്ടിലുള്ള വീട്ടിൽ ഇന്ന് രാവിലെ 7.15-ഓടെയാണ് സംഭവമുണ്ടായത്. റേവൻ എന്ന പേരുള്ള കുട്ടിയാണ് മരിച്ചതെന്ന് അഗ്നിശമന സേന സ്ഥീകരിച്ചു. 

അഗ്നിശമന സേനാംഗങ്ങൾ എത്തിയപ്പോൾ തന്നെ വീട് പൂർണ്ണമായും കത്തി നശിച്ച നിലയിലായിരുന്നു. കുറച്ച് സമയത്തിന് ശേഷം പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. തീപിടിത്തത്തിനുള്ള കാരണം അന്വേഷിച്ച് വരികയാണ്. ഈ സമയം കുട്ടിയെ നോക്കുന്നതിനായി 30 വയസ്സുകാരിയായ യുവതി വീട്ടിലുണ്ടായിരുന്നതായിട്ടാണ് വിവരം. നിലവിൽ ഇവരെ കാണാനില്ല. 

ADVERTISEMENT

തീപിടിത്ത സമയത്ത് യുവതിയും വീട്ടിൽ ഉണ്ടായിരുന്നതായി ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നതായി ക്വീൻസ്​ലാൻഡ് പൊലീസ് സർവീസ് ചീഫ് ഇൻസ്പെക്ടർ കാൾ ഹാനെ പറഞ്ഞു. സംഭവ സമയം, റേവന്‍റെ അമ്മയും രണ്ടാനച്ഛനും മറ്റൊരു സംസ്ഥാനത്തായിരുന്നു. കുട്ടിക്ക് പാചകവും ഷോപ്പിങും മറ്റുള്ളവരുമായി ഇടപഴകുന്നതും ഇഷ്ടമായിരുന്നുവെന്ന് അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു. 

English Summary:

Girl, 8, killed in Queensland house fire, woman missing