റേവന് പിന്നാലെ സ്റ്റെഫാനിയും പോയി; കണ്ണീരോർമ്മയായി ബ്രിസ്ബേൻ ദുരന്തം
വീടിന് തീപിടിച്ച് പെൺകുട്ടി മരിച്ച സംഭവത്തിൽ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി.
വീടിന് തീപിടിച്ച് പെൺകുട്ടി മരിച്ച സംഭവത്തിൽ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി.
വീടിന് തീപിടിച്ച് പെൺകുട്ടി മരിച്ച സംഭവത്തിൽ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി.
ബ്രിസ്ബേൻ ∙ വീടിന് തീപിടിച്ച് പെൺകുട്ടി മരിച്ച സംഭവത്തിൽ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. ബ്രിസ്ബേൻ പ്രാന്തപ്രദേശമായ തോൺസൈഡിലെ ടൗൺഹൗസിനുള്ളിൽ നിന്നാണ് എട്ടുവയസ്സുള്ള റേവൻ കോണ്ടിനിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവം നടന്നപ്പോൾ കുട്ടിയെ നോക്കുന്നതിനായി വീട്ടിലുണ്ടായിരുന്ന യുവതിയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.
തുടർന്ന് നടത്തിയ പരിശോധനയിൽ കാണാതായ സ്റ്റെഫാനി റയാനെ (31) മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് അന്വേഷണ സംഘം അറിയിച്ചു. എപ്പോഴും പുഞ്ചരിക്കുന്ന കുട്ടിയായിരുന്നു റേവൻ എന്നും സ്റ്റെഫാനി കുട്ടികളോട് വളരെ സ്നേഹമുള്ള യുവതിയായിരുന്നുവെന്നും പരിചയക്കാർ അനുസ്മരിച്ചു.
പൊലീസ് ഹോമിസൈഡ് സ്ക്വാഡും ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർമാരും തീപിടിത്തത്തിന്‍റെ കാരണം അന്വേഷിക്കുന്നുണ്ട്. സംശയാസ്പദമായ സാഹചര്യങ്ങൾ ഇതു വരെ കണ്ടെത്തിയിട്ടില്ലെന്നാണ് സൂചന.