ഓസ്‌ട്രേലിയയിൽ സഞ്ചാരത്തിനൊപ്പം തൊഴിലെടുക്കാനും അവസരം. ഇന്ത്യക്കാർക്കായ് വർക്ക് ആൻഡ് ഹോളിഡേ വീസ അവതരിപ്പിച്ച് ഓസ്‌ട്രേലിയ.

ഓസ്‌ട്രേലിയയിൽ സഞ്ചാരത്തിനൊപ്പം തൊഴിലെടുക്കാനും അവസരം. ഇന്ത്യക്കാർക്കായ് വർക്ക് ആൻഡ് ഹോളിഡേ വീസ അവതരിപ്പിച്ച് ഓസ്‌ട്രേലിയ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓസ്‌ട്രേലിയയിൽ സഞ്ചാരത്തിനൊപ്പം തൊഴിലെടുക്കാനും അവസരം. ഇന്ത്യക്കാർക്കായ് വർക്ക് ആൻഡ് ഹോളിഡേ വീസ അവതരിപ്പിച്ച് ഓസ്‌ട്രേലിയ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിഡ്നി ∙ ഓസ്‌ട്രേലിയയിൽ സഞ്ചാരത്തിനൊപ്പം തൊഴിലെടുക്കാനും അവസരം. ഇന്ത്യക്കാർക്കായ് വർക്ക് ആൻഡ് ഹോളിഡേ വീസ അവതരിപ്പിച്ച് ഓസ്‌ട്രേലിയ.  ബാലറ്റ് വഴിയാണ് വീസയ്ക്കുള്ള യോഗ്യത അപേക്ഷകൾ തിരഞ്ഞെടുക്കുന്നത്. 25 ഡോളറാണ് ബാലറ്റ് റജിസ്ട്രേഷൻ ഫീസ്. ഭാഗ്യപരീക്ഷണമായതു കൊണ്ട് തന്നെ ചിലർ ഇതിനെ ലോട്ടറി വീസയെന്നും വിളിക്കാറുണ്ട്. ബാലറ്റിൽ തിരഞ്ഞെടുക്കപ്പെട്ടാൽ 650 ഡോളർ ചിലവിൽ വീസ നേടാം.  ഒക്ടോബർ 1 മുതൽ 30 വരെ വീസ അപേക്ഷകൾ സമർപ്പിക്കാം.  പ്രതിവർഷം 1,000 പേർക്കാണ് വർക്ക് ആൻഡ് ഹോളിഡേ വീസ നൽകുന്നത്.   

മൾട്ടിപ്പിൾ എൻട്രി വർക്ക് ആൻഡ് ഹോളിഡേ വീസയാണ് രാജ്യം അനുവദിക്കുക. ഓസ്‌ട്രേലിയയിലേക്കും തിരിച്ചും എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാനും കഴിയും. വീസ കാലാവധി നീട്ടാനുള്ള അവസരവും രാജ്യം നൽകുന്നു. ഒരു വർഷത്തെ കാലവധിയാണ് വീസയ്ക്കുള്ളത്. ഇത് രണ്ട് വർഷം വരെ നീട്ടാനും അവസരമുണ്ട്. അങ്ങനെ സഞ്ചാരികൾക്ക് മൂന്ന് വർഷം വരെ ഓസ്‌ട്രേലിയയിൽ സമയം ചെലവഴിക്കാം. അവധിക്കാലം ആസ്വദിക്കുന്നതിനൊപ്പം വീസ ഉപയോഗിച്ച് നാല് മാസം വരെ രാജ്യത്ത് പഠിക്കാനും സാധിക്കുന്നു. കൂടാതെ  നിലവിൽ വർക്ക് ആൻഡ് ഹോളിഡേ വീസ കൈവശമുള്ളവർക്കും രണ്ടാമത്തെ വർക്ക് ആൻഡ് ഹോളിഡേ വീസയക്ക് ശ്രമിക്കാം. നിലവിൽ വർക്ക് ആൻഡ് ഹോളിഡേ വീസ കൈവശമുള്ളവർക്കും രണ്ടാമത്തെ വർക്ക് ആൻഡ് ഹോളിഡേ വീസയക്കായും ശ്രമിക്കാം.

ADVERTISEMENT

പ്രായപരിധി
18 വയസ്സിനും 30 വയസ്സിനും ഇടയിലുള്ള ആളുകൾക്കാണ് വർക്ക് ആൻഡ് ഹോളിഡേ വീസ ലഭിക്കുക. അതേസമയം കാനഡ, ഡെൻമാർക്ക്, ഫ്രാൻസ്, അയർലൻഡ്, ഇറ്റലി, യുകെ എന്നിവിടങ്ങളിൽ നിന്നുള്ള അപേക്ഷകർക്ക് 35 വയസ്സു വരെയാണ് പ്രായപരിധി. 

തുടക്കത്തിൽ മൂന്ന് രാജ്യങ്ങൾ
1975 ജനുവരിയിലാണ് ഓസ്‌ട്രേലിയ വർക്ക് ആൻഡ് ഹോളിഡേ വീസ അവതരിപ്പിച്ചത്. കാനഡ, അയർലൻഡ്, യുകെ എന്നീ മൂന്ന് രാജ്യങ്ങൾ നിന്നുള്ള അപേക്ഷകർക്ക് മാത്രമായിരുന്നു ഈ വീസ പദ്ധതി അവതരിപ്പിച്ചത്. പദ്ധതിയുടെ കീഴിൽ ഒരു വർഷം 2,000 പേർക്കാണ് സഞ്ചാരത്തിനൊപ്പം തൊഴിലെടുക്കാനുമായ് വർക്ക് ആൻഡ് ഹോളിഡേ വീസ നൽകിയിരുന്നത്. നിലവിൽ 47 രാജ്യങ്ങളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നുണ്ട്. 

ADVERTISEMENT

സബ്ക്ലാസ് 417 ഉം സബ്ക്ലാസ് 462 ഉം
രണ്ട് വ്യത്യസ്ത സബ്ക്ലാസുകളിലായാണ് വർക്ക് ആൻഡ് ഹോളിഡേ വീസ തിരിച്ചിരിക്കുന്നത്. ബെൽജിയം, കാനഡ, സൈപ്രസ്, ഡെൻമാർക്ക്, എസ്റ്റോണിയ, ഫിൻലൻഡ്, ഫ്രാൻസ്, ജർമനി, ഹോങ്കങ്, അയർലൻഡ്, ഇറ്റലി, ജപ്പാൻ, കൊറിയ, മാൾട്ട, നെതർലൻഡ്സ്, നോർവേ, സ്വീഡൻ, തായ്‌വാൻ, യുകെ എന്നീ 19 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സബ്ക്ലാസ് 417 വർക്ക് ആൻഡ് ഹോളിഡേ വീസയാണ് ലഭിക്കുക. അർജന്റീന, ഓസ്ട്രിയ, ബ്രസീൽ, ചിലി, ചൈന, ചെക്ക് റിപ്പബ്ലിക്, ഹംഗറി, ഇന്ത്യ, ഇന്തൊനീഷ്യ, ഇസ്രായേൽ, ലക്സംബർഗ്, മലേഷ്യ, മംഗോളിയ, പപ്പാവു ന്യൂ ഗിനിയ, പെറു, പോളണ്ട്, പോർച്ചുഗൽ, സാൻ മറിനോ, സിംഗപ്പൂർ, സ്ലോവാക് റിപ്പബ്ലിക്, സ്ലോവേനിയ, സ്പെയിൻ, സ്വിറ്റ്സർലൻഡ്, തായ്ലൻഡ്, തുർക്കി, യുഎസ്, ഉറുഗ്വേ, വിയറ്റ്നാം എന്നീ 28 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സബ്ക്ലാസ് 462 വർക്ക് ആൻഡ് ഹോളിഡേ വീസയാണ് ലഭിക്കുക. ഇന്ത്യയിൽ നിന്നുള്ള അപേക്ഷകൾ സബ്ക്ലാസ് 462 ലാണ് ഉൾപ്പെടുന്നതെന്ന് ശ്രദ്ധിക്കുക. 

English Summary:

Australia offering work and holiday visas to Indian citizens till October 30