മർദനമേറ്റ് അവശരായി വെള്ളവും ഭക്ഷണവുമില്ലാതെ തടവിൽ; കംബോഡിയയിലെ തട്ടിപ്പു സംഘത്തിൽ നിന്ന് രക്ഷപ്പെട്ട യുവാക്കൾ ഇന്നു വീട്ടിലെത്തും
വടകര ∙ കംബോഡിയയിലെ ഓൺലൈൻ തട്ടിപ്പു സംഘത്തിന്റെ പിടിയിൽ നിന്നു രക്ഷപ്പെട്ട് കൊച്ചി വിമാനത്താവളത്തിലെത്തിയ മലയാളി യുവാക്കൾ ഇന്നു വീടുകളിലെത്തും.
വടകര ∙ കംബോഡിയയിലെ ഓൺലൈൻ തട്ടിപ്പു സംഘത്തിന്റെ പിടിയിൽ നിന്നു രക്ഷപ്പെട്ട് കൊച്ചി വിമാനത്താവളത്തിലെത്തിയ മലയാളി യുവാക്കൾ ഇന്നു വീടുകളിലെത്തും.
വടകര ∙ കംബോഡിയയിലെ ഓൺലൈൻ തട്ടിപ്പു സംഘത്തിന്റെ പിടിയിൽ നിന്നു രക്ഷപ്പെട്ട് കൊച്ചി വിമാനത്താവളത്തിലെത്തിയ മലയാളി യുവാക്കൾ ഇന്നു വീടുകളിലെത്തും.
വടകര ∙ കംബോഡിയയിലെ ഓൺലൈൻ തട്ടിപ്പു സംഘത്തിന്റെ പിടിയിൽ നിന്നു രക്ഷപ്പെട്ട് കൊച്ചി വിമാനത്താവളത്തിലെത്തിയ മലയാളി യുവാക്കൾ ഇന്നു വീടുകളിലെത്തും. മണിയൂർ സ്വദേശികളായ 5 പേർ ഉൾപ്പെടെ 7 പേരാണു ഞായറാഴ്ച രാത്രി കൊച്ചിയിലെത്തിയത്. നെടുമ്പാശേരി പൊലീസിൽ പരാതി നൽകിയ ശേഷം ഇന്നലെ രാത്രിയോടെ വീടുകളിലേക്കു തിരിച്ചു.
രണ്ടര മാസത്തിന് ശേഷം ഇന്നു രാവിലെ എല്ലാവരും വീട്ടിലെത്തും. തട്ടിപ്പു സംഘത്തിന്റെ മർദനമേറ്റ് അവശരായി വെള്ളവും ഭക്ഷണവുമില്ലാതെ തടവിലായിരുന്ന യുവാക്കൾ ടാക്സി ഡ്രൈവറുടെ സഹായത്തോടെ രക്ഷപ്പെട്ട് കംബോഡിയയിലെ ഇന്ത്യൻ എംബസിയിൽ അഭയം പ്രാപിച്ചതോടെയാണു നാട്ടിലെത്താൻ വഴി തുറന്നത്. മണിയൂർ സ്വദേശികളായ എടത്തുംകര അഭിനവ് സുരേഷ്, കുറുന്തോടി പൂളക്കൂൽതാഴ അരുൺ, പിലാവുള്ളതിൽ സെമിൽദേവ്, പതിയാരക്കര ചാലുപറമ്പത്ത് അഭിനന്ദ്, എടത്തുംകര കല്ലായി മീത്തൽ അശ്വന്ത്, എടപ്പാൾ സ്വദേശി അജ്മൽ, മംഗളൂരു സ്വദേശി റോഷൻ ആന്റണി എന്നിവരാണ് തട്ടിപ്പു സംഘത്തിൽ നിന്നു രക്ഷപ്പെട്ടത്.
പരസ്യ കമ്പനിയിൽ മികച്ച ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങി മണിയൂരിലെ ചിലരാണ് യുവാക്കളെ ഓഗസ്റ്റ് 19നു വിദേശത്തേക്കു കൊണ്ടുപോയത്. ഓരോരുത്തരിൽ നിന്നും നാൽപതിനായിരത്തോളം രൂപ വീതം വാങ്ങിയിരുന്നു. കംബോഡിയയിലിരുന്ന് വിവിധ രാജ്യങ്ങളിൽ ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ നടത്തുന്ന സംഘത്തിലാണ് എത്തിച്ചത്. പാസ്പോർട്ടും ഫോണും പിടിച്ചുവയ്ക്കുകയും ചെയ്തു. 2.30 ലക്ഷം വീതം വാങ്ങിയാണ് ഇടനിലക്കാർ യുവാക്കളെ ഓൺലൈൻ തട്ടിപ്പു സംഘത്തിനു കൈമാറിയത്.
പിന്നീട് വിയറ്റ്നാം ബോർഡറിലേക്കു ടാക്സിയിൽ കൊണ്ടു പോകുന്നതിനിടെ വഴിയിൽ ബഹളം വച്ചതിനെ തുടർന്നു വണ്ടി നിർത്തിയപ്പോൾ പുറത്തു ചാടുകയായിരുന്നു. മറ്റൊരു ടാക്സി ഡ്രൈവറാണ് ഇന്ത്യൻ എംബസിയിൽ എത്തിച്ചത്. തട്ടിപ്പിന് ഇടനിലക്കാരായി നിന്ന മണിയൂർ തോടന്നൂർ സ്വദേശികളായ അനുരാഗ്, അതിരഥ്, കുറുന്തോടി സ്വദേശി മുഹമ്മദ് റസ്‌ല, പാലക്കാട് സ്വദേശി നസറുദ്ദീൻഷാ എന്നിവർക്കെതിരെ നെടുമ്പാശ്ശേരി പൊലീസിൽ പരാതി നൽകി.