അഡിലെയ്ഡ് മരുഭൂമിയിലൂടെ ഓഫ്‌റോഡ് സാഹസിക യാത്രയുമായി മെൽബൺ ക്ലബ്
മെല്‍ബണ്‍ ∙ മെൽബണിലെ പ്രശസ്തമായ അഡ്വഞ്ചർ ക്ലബിലെ 17 അംഗങ്ങൾ അടങ്ങിയ സംഘം അഡിലെയ്ഡ് മരുഭൂമിയിലെ അതിസാഹസിക യാത്രയിൽ പങ്കെടുത്തു.
മെല്‍ബണ്‍ ∙ മെൽബണിലെ പ്രശസ്തമായ അഡ്വഞ്ചർ ക്ലബിലെ 17 അംഗങ്ങൾ അടങ്ങിയ സംഘം അഡിലെയ്ഡ് മരുഭൂമിയിലെ അതിസാഹസിക യാത്രയിൽ പങ്കെടുത്തു.
മെല്‍ബണ്‍ ∙ മെൽബണിലെ പ്രശസ്തമായ അഡ്വഞ്ചർ ക്ലബിലെ 17 അംഗങ്ങൾ അടങ്ങിയ സംഘം അഡിലെയ്ഡ് മരുഭൂമിയിലെ അതിസാഹസിക യാത്രയിൽ പങ്കെടുത്തു.
മെല്‍ബണ്‍∙ മെൽബണിലെ പ്രശസ്തമായ അഡ്വഞ്ചർ ക്ലബിലെ 17 അംഗങ്ങൾ അടങ്ങിയ സംഘം അഡിലെയ്ഡ് മരുഭൂമിയിലെ അതിസാഹസിക യാത്രയിൽ പങ്കെടുത്തു. സ്റ്റോക്ക്മാൻസ് ഡ്യൂൺ, ചൈനമാൻ വെൽ ട്രാക്ക്, പെലില ട്രക്ക് എന്നിവിടങ്ങളിലൂടെയായിരുന്നു ഈ ഓഫ്‌റോഡ് സാഹസികത.
രണ്ടാംദിവസം അഞ്ച് ഫോര്‍വീര്‍ ഡ്രൈവ് വണ്ടികളില്‍ ആയി പതിനേഴ് കേഡറ്റുകള്‍ അതിസാഹസിക ഡിസേര്‍ട്ടുകളില്‍ ഒന്നായ ബിഗ് ഡ്യ്യൂണ്‍ ട്രാക്, ബിഗ് ഡിസേര്‍ട്ട് വഴിയുള്ള യാത്ര പുതിയ അനുഭവമായി.മൂന്നു ദിവസം നീണ്ട ഈ യാത്രയിൽ ബിഗ് ഡ്യൂൺ ട്രാക്ക്, ബിഗ് ഡിസേർട്ട് വഴിയുള്ള ട്രാക്ക് എന്നിവിടങ്ങളിലൂടെ വാഹന സവാരി നടത്തി. ലിൽഡ് ഡെസേർട്ട് നേച്ചർ റിസോർട്ട് ആയിരുന്നു ക്ലബ്ബ് അംഗങ്ങളുടെ താമസ കേന്ദ്രം.
ജോസ് ചക്കാല, കൊച്ചുമോൻ തച്ചേട്ട് എന്നിവർ ഡ്രൈവിങ് ക്യാപ്റ്റൻമാരായിരുന്നു. സോണി പുളിമല, സിറില്‍ മൂലക്കാട്ട് എന്നിവർ ഡോട്സ് കോർഡിനേറ്റർമാരായും സോബി പുളിമലയുടെ പട്രോൾ വാഹനവും യാത്രയ്ക്ക് നേതൃത്വം നൽകി. ഓസ്ട്രേലിയയിലെ അഡിലിഡ് പ്രദേശത്തെ പ്രാന്തപ്രദേശങ്ങളില്‍ നോക്കത്താദൂരത്ത് പരന്ന്കിടക്കുന്ന മരുഭൂമിയിലൂടെയുള്ള യാത്ര ഈ ലേഖകനും പുതിയ അനുഭവമായി.
മൂന്നാം ദിവസം ഡാബോല അല്ലെ തടാകത്തിന്റെ തീരത്തുകൂടിയുള്ള ട്രാക്ക് യാത്ര അതിസാഹസികമായിരുന്നു. ഷാജി ചക്കാല, സോബി പുളിമല എന്നിവർ ഭക്ഷണത്തിന്റെ ചുമതലയെടുത്തപ്പോൾ, ജയ്മോൻ പോളപ്രായിൽ, കറിയാച്ചൻ കൊച്ചുപറമ്പിൽ എന്നിവർ പാനീയങ്ങൾ വിളമ്പി.
രേണു തച്ചേടൻ, മോൻസി പൂത്തറ, സൈമച്ചൻ ചാമക്കാലാ, പീൽസി കമ്പക്കാലുങ്കൽ, ഷാനി കോയിക്കാട്ട്, റെജി പാറയ്ക്കൻ, ബാബു മണലേൽ, അലക്സ് വെള്ളാപ്പള്ളി, ജിൻസ് കണ്ണച്ചാന്‍പറമ്പില്‍ എന്നിവരും ഈ അതിസാഹസിക യാത്രയിൽ പങ്കെടുത്തു.