വെല്ലിങ്ടൺ പ്രീമിയർ ലീഗിന് സമാപനം
വെല്ലിംഗ്ടൺ ∙ ന്യൂസിലന്റിലെ ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാഴ്ത്തിയ വെല്ലിംഗ്ടൺ പ്രീമിയർ ലീഗ് സീസൺ നാലിന് ആവേശോജ്വലമായ സമാപനം.

വെല്ലിങ്ടൺ ∙ ന്യൂസീലൻഡിലെ ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാഴ്ത്തിയ വെല്ലിങ്ടൺ പ്രീമിയർ ലീഗ് സീസൺ നാലിന് ആവേശോജ്വലമായ സമാപനം. ന്യൂസീലൻഡ് തലസ്ഥാന നഗരിയായ വെല്ലിങ്ടണിലെ മലയാളി ക്രിക്കറ് പ്രേമികൾ കഴിഞ്ഞ നാലുവര്‍ഷങ്ങളായി നേതൃത്വം നൽകുന്ന ക്രിക്കറ്റ് മാമാങ്കത്തിൽ ഇത്തവണ തൃശൂർ പുണ്യാളൻസ് കിരീട ജേതാക്കളായി.
തൃശൂർ പുണ്യാളൻസ്, ട്രാവൻകൂർ റോയൽസ്, വാളയാർ റൈനോസ്, അങ്കമാലി ടൈറ്റൻസ് എന്നീ നാല് മത്സര ടീമുകൾ പങ്കെടുത്ത ടൂർണമെന്റ് അതിന്റെ മുൻ സീസണുകളുടെ വിജയ പാരമ്പര്യം ഉൾക്കൊണ്ട് ഇക്കുറിയും വൻ വിജയം കൈവരിച്ചു. ഫൈനൽ മത്സരത്തിൽ 18.5 ഓവറിൽ റോയൽസിന്റെ 104 റൺസ് പിന്തുടർന്ന ട്രാവൻകൂർ റോയൽസിനെതിരെ തൃശൂർ പുണ്യാളൻസ് വാശിയേറിയ മത്സരം കാഴ്ചവച്ചു കൊണ്ടാണ് കിരീടത്തിൽ മുത്തമിട്ടത്.
അടുത്ത സീസണിൽ കൂടുതൽ ടീമുകളെയും പുതിയ കളിക്കാരെയുമായി ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാക്കാൻ തങ്ങൾ തീർച്ചയായും എത്തിച്ചേരുമെന്ന് മത്സരത്തിന്റെ പ്രധാന കോർഡിനേറ്റർമാരായ ഡിജോ ജോൺ, ചെസിൽ സോജൻ എന്നിവർ പറഞ്ഞു.