ഓസ്ട്രേലിയയിലെ നെഹ്റു ട്രോഫി വള്ളം കളി; ആദ്യ മത്സരത്തിൽ വിജയക്കൊടി പാറിച്ച് മിന്നൽ റേസിങ് ടീം
ബ്രിസ്ബെൻ ∙ ഓസ്ട്രേലിയയിലെ ക്യൂൻസ് ലാൻഡിലെ മലയാളി കൂട്ടായ്മയായ സൺ ഷൈൻ കോസ്റ്റ് പ്രവാസി അസോസേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച നെഹ്രു ട്രോഫി വള്ളം കളിയിൽ സിഡ്നിയിലെ മിന്നൽ റേസിങ് ടീം (എംആർടി) ജേതാക്കളായി.

ബ്രിസ്ബെൻ ∙ ഓസ്ട്രേലിയയിലെ ക്യൂൻസ് ലാൻഡിലെ മലയാളി കൂട്ടായ്മയായ സൺ ഷൈൻ കോസ്റ്റ് പ്രവാസി അസോസേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച നെഹ്റു ട്രോഫി വള്ളം കളിയിൽ സിഡ്നിയിലെ മിന്നൽ റേസിങ് ടീം (എംആർടി) ജേതാക്കളായി.
ക്യാപ്റ്റൻ റിന്റോ ആന്റോ, മാനേജർ ജിസ് എന്നിവരുടെ നേതൃത്വത്തിൽ ഒന്നാം തുഴക്കാരായ ജെറിയും അജയ്യും മറ്റു തുഴക്കാരും ചേർന്നാണ് ടീമിനെ വിജയിത്തിലേക്ക് എത്തിച്ചത്. സൺ ഷൈൻ കോസ്റ്റിലെ കമാന തടാകത്തിൽ നടന്ന വാശിയേറിയ മത്സരത്തിൽ ഓസ്ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 15 ടീമുകളാണ് പങ്കെടുത്തത്.
രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ നീണ്ട മത്സരത്തിൽ ടീമുകൾക്ക് ആവേശം പകരാൻ കാണികളുടെ വലിയ പങ്കാളിത്തവും ഉണ്ടായിരുന്നു. കേരളത്തിന് പുറത്ത് ഓസ്ട്രേലിയയിൽ ഇതാദ്യമായി സംംഘടിപ്പിച്ച നെഹ്റു ട്രോഫി വള്ളം കളിക്ക് കേരള ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ആശംസകൾ അറിയിച്ചിരുന്നു.