സിഡ്‌നിയിലെ പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് 27–ാം വയസ്സിൽ അന്തരിച്ചു: വിടവാങ്ങിയത് സാമന്ത ഫെൽഡ് ഹോംസ്
സിഡ്‌നിയിലെ പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് സാമന്ത ഫെൽഡ്-ഹോംസ് (27) അന്തരിച്ചു.
സിഡ്‌നിയിലെ പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് സാമന്ത ഫെൽഡ്-ഹോംസ് (27) അന്തരിച്ചു.
സിഡ്‌നിയിലെ പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് സാമന്ത ഫെൽഡ്-ഹോംസ് (27) അന്തരിച്ചു.
സിഡ്‌നി∙ സിഡ്‌നിയിലെ പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് സാമന്ത ഫെൽഡ്-ഹോംസ് (27) അന്തരിച്ചു. ബൈപോളാർ ഡിസോർഡർ, എൻഡോമെട്രിയോസിസ്, ക്രോണിക് ഫാറ്റിഗ് സിൻഡ്രോം തുടങ്ങിയ നിരവധി ആരോഗ്യ പ്രശ്‌നങ്ങളുമായി വർഷങ്ങളോളം പോരാടിയ സാമന്ത, തന്‍റെ ജീവിതത്തെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ തുറന്ന് പറയാറുണ്ടായിരുന്നു. ഗാർഹിക പീഡനവും അനുഭവിച്ച യാതനകളും അവർ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.
"ബൈപോളാർ ഡിസോർഡർ പലപ്പോഴും ഒരു വെല്ലുവിളിയാണ്. എന്നാൽ എന്‍റെ കലയിലൂടെ, അതിനെ അതിജീവിക്കുന്ന അതുല്യമായ കാഴ്ചപ്പാടുകളും ശക്തികളും ഉയർത്തിക്കാട്ടാൻ ഞാൻ ആഗ്രഹിക്കുന്നു" സാമന്ത ഒരിക്കൽ സമൂഹ മാധ്യമത്തിലെഴുതി.
കൗമാരകാലം മുതൽ എൻഡോമെട്രിയോസിസ് എന്ന രോഗം സാമന്തയെ ബാധിച്ചിരുന്നു. ഈ രോഗം ദൈനംദിന ജീവിതത്തെ വളരെയേറെ ബാധിച്ചിരുന്നെങ്കിലും തന്‍റെ അനുഭവങ്ങൾ തുറന്ന് പറയുന്നതിലൂടെ മറ്റുള്ളവർക്ക് പ്രചോദനമാകണമെന്ന് സാമന്ത ആഗ്രഹിച്ചു. ഇതിനു പുറമെ ക്രോണിക് ഫാറ്റിഗ് സിൻഡ്രോമും സാമന്തയ്ക്ക് അനുഭവപ്പെട്ടിരുന്നു.
വോഗ് മാസികയിൽ മേക്കപ്പ് വർക്കുകൾ പ്രസിദ്ധീകരിച്ചത് സാമന്തയുടെ കരിയറിലെ വലിയ നേട്ടമായിരുന്നു. സാമന്തയുടെ മരണത്തിൽ ആശങ്കാകുലരായ സമൂഹ മാധ്യമങ്ങളിലെ ഫോളാവേഴ്സ്, മൈഗ്രെയിൻ, ബൈപോളാർ, എൻഡോമെട്രിയോസിസ് എന്നീ രോഗങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിന് സംഭാവന നൽകാൻ അഭ്യർഥിച്ചിട്ടുണ്ട്.