വ്യാപാരം, പഠനം, ചികിത്സ, വിനോദം, ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി ഹ്രസ്വകാല സന്ദർശനത്തിന് വിദേശത്തേക്ക് പോകുന്നവർക്കാണ് യാത്രാ ഇൻഷുറൻസ് വേണ്ടത്.

വ്യാപാരം, പഠനം, ചികിത്സ, വിനോദം, ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി ഹ്രസ്വകാല സന്ദർശനത്തിന് വിദേശത്തേക്ക് പോകുന്നവർക്കാണ് യാത്രാ ഇൻഷുറൻസ് വേണ്ടത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ വിദേശ യാത്രക്ക് തയാറെടുക്കുന്നവർ യാത്രാ ഇൻഷുറൻസ് എടുക്കാൻ മറക്കരുതെന്ന് നോർക്ക അധികൃതർ.യാത്രാ ഇൻഷുറൻസ് എടുത്താൽ ഗുണങ്ങളേറെ.  ഹ്രസ്വ സന്ദർശനത്തിനാണ് പോകുന്നതെങ്കിലും ഇൻഷുറൻസ് ഉറപ്പാക്കണമെന്നും നിർദേശം. വിദേശ യാത്രക്കിടെ ഉണ്ടായേക്കാവുന്ന അപകടങ്ങൾക്കും നഷ്ടങ്ങൾക്കും സാമ്പത്തിക സംരക്ഷണം ഉറപ്പാക്കുകയാണ് ഇൻഷുറൻസിലൂടെ ലക്ഷ്യമിടുന്നത്. 

വ്യാപാരം, പഠനം, ചികിത്സ, വിനോദം, ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്  തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി ഹ്രസ്വകാല സന്ദർശനത്തിന്  വിദേശത്തേക്ക് പോകുന്നവർക്കാണ് യാത്രാ ഇൻഷുറൻസ് വേണ്ടത്. ഒട്ടുമിക്ക രാജ്യങ്ങളിലും സന്ദർശകർക്ക് യാത്രാ ഇൻഷുറൻസ് നിർബന്ധമാണ്.

ADVERTISEMENT

ഇൻഷുറൻസ് പരിരക്ഷ എന്തിനൊക്കെ
വിദേശ യാത്രക്കിടെ പെട്ടെന്നുണ്ടാകുന്ന അപകടങ്ങൾ, ചികിത്സാ ചെലവ് തുടങ്ങിയ സാഹചര്യങ്ങളിൽ ഇൻഷുറൻസ് കവറേജ് വലിയ ആശ്വാസമേകും. മാത്രമല്ല യാത്രാ ഇൻഷുറൻസ് ഉണ്ടെങ്കിൽ ബാഗേജ് മോഷണം, ബാഗേജ് വൈകിയെത്തുക, സ്വദേശത്തേക്ക് തിരിച്ചയയ്ക്കുക, വിമാനം റദ്ദാക്കുക, യാത്രയില്‍ കാലതാമസം ഉണ്ടാകുക, മൃതദേഹം നാട്ടിലെത്തിക്കുക തുടങ്ങിയ അപ്രതീക്ഷിത സാഹചര്യങ്ങളിൽ യാത്രക്കാരന് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും.

പാസ്‌പോര്‍ട്ട് നഷ്ടമാകുന്ന സാഹചര്യത്തില്‍ പരാതി നല്‍കുന്നതു മുതല്‍ പുതിയതിന് അപേക്ഷിക്കുന്നതു വരെയുള്ള നിരവധി സാഹചര്യങ്ങളെ നേരിടുന്നതിന് ഇന്‍ഷുറന്‍സ് കവറേജ് സഹായകമാകുമെന്നും നോർക്ക അധികൃതർ വിശദമാക്കി. 

ADVERTISEMENT

പോളിസി നിബന്ധനകള്‍ മനസിലാക്കണം
വയസ്, യാത്രയുടെ കാലയളവ്, ഏതു രാജ്യത്തേക്കാണ് യാത്ര എന്നിവയെ അടിസ്ഥാനപ്പെടുത്തി പോളിസിയുടെ പ്രീമിയം വ്യത്യസ്തമായിരിക്കും. ഇന്‍ഷുറന്‍സ് പോളിസി എന്തെല്ലാം പരിരക്ഷ നല്‍കുന്നുണ്ടെന്നു വ്യക്തമായി മനസിലാക്കിയ ശേഷം അതനുസരിച്ചു കൃത്യമായ പോളിസി വേണം എടുക്കാൻ. 

നഷ്ടപരിഹാരം ആവശ്യമായി വരുന്ന സന്ദർഭത്തിൽ  ഇന്‍ഷുറന്‍സ് കമ്പനിയുടെ ഹോട്ട്‌ലൈനില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ കൃത്യമായി അറിയിക്കണം. ഇതിനു പുറമേ, തദ്ദേശീയ പൊലീസ്, എംബസി, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്പനി എന്നിവരെയും വിവരം അറിയിക്കണം. 

English Summary:

Dont' Forget To Take Travel Insurance Before Going Abroad