തായ്‌ലൻഡിലെ കോ സാമുയി ദ്വീപിൽ യോഗ ചെയ്യുന്നതിനിടെ തിരമാലയിൽപ്പെട്ട് റഷ്യൻ നടി കാമില ബെൽയാത്സ്‌കയ മരിച്ചു.

തായ്‌ലൻഡിലെ കോ സാമുയി ദ്വീപിൽ യോഗ ചെയ്യുന്നതിനിടെ തിരമാലയിൽപ്പെട്ട് റഷ്യൻ നടി കാമില ബെൽയാത്സ്‌കയ മരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാലി∙ തായ്‌ലൻഡിലെ കോ സാമുയി ദ്വീപിൽ യോഗ ചെയ്യുന്നതിനിടെ തിരമാലയിൽപ്പെട്ട് റഷ്യൻ നടി കാമില ബെൽയാത്സ്‌കയ മരിച്ചു. 24 വയസ്സുകാരിയായ കാമില കാമുകനൊപ്പം അവധിക്കാലം ആഘോഷിക്കാനാണ് ദ്വീപിലെത്തിയത്. പാറക്കെട്ടിൽ യോഗ ചെയ്യുന്നതിനിടെയാണ് അപകടം.

കൂറ്റൻ തിരമാലയിൽപ്പെട്ട് കടലിൽ വീണ കാമിലയെ കൂടെയുണ്ടായിരുന്നയാൾ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 15 മിനിറ്റിനുള്ളിൽ രക്ഷാപ്രവർത്തകരെത്തി തിരച്ചിൽ നടത്തിയെങ്കിലും പ്രതികൂല കാലാവസ്ഥ മൂലം കണ്ടെത്താനായില്ല. പിന്നീട് നാല് കിലോമീറ്റർ അകലെ നിന്ന് മൃതദേഹം കണ്ടെടുത്തു. നടിയുടെ യോഗ മാറ്റ് കടലിലൂടെ ഒഴുകി നടക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

ADVERTISEMENT

നേരത്തെയും തായ്‌ലൻഡ് സന്ദർശിച്ചിരുന്ന കാമിലയുടെ ഇഷ്ടസ്ഥലമായിരുന്നു കോ സാമുയി. ഇതേ പാറക്കെട്ടിൽ യോഗ ചെയ്യുന്ന ചിത്രം കുറച്ചു കാലം മുമ്പ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച സ്ഥലമെന്നാണ് കാമില ഈ സ്ഥലത്തെ വിശേഷിപ്പിച്ചത്. ഈ കടൽത്തീരം താൻ ജീവിതത്തിൽ കണ്ടതിൽ ഏറ്റവും മനോഹരമാണെന്നും കുറിച്ചിരുന്നു.

English Summary:

Russian Actress Dies After Being Swept Away by Wave While Doing Yoga