ദുബായിലെ ജോലി സ്വപ്നം കണ്ട ഇന്ത്യൻ വനിത എത്തിയത് പാക്കിസ്ഥാനിൽ; 22 വർഷത്തിനുശേഷം മാതൃരാജ്യത്തേക്ക്
മുംബൈ∙ 22 വർഷമായി പാക്കിസ്ഥാനിൽ താമസിച്ചിരുന്ന ഇന്ത്യൻ വനിത തിങ്കളാഴ്ച ലാഹോറിലെ വാഗാ അതിർത്തി വഴി മാതൃരാജ്യത്തിലേക്ക് മടങ്ങി. മുംബൈ സ്വദേശിയായ ഹമീദ ബാനോ 2002ലാണ് പാക്കിസ്ഥാനിലെ ഹൈദരാബാദിൽ എത്തി. ദുബായിൽ ജോലി വാഗ്ദാനം ചെയ്ത് ഏജന്‍റ് കബളിപ്പിച്ച് ഇവരെ പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ഹൈദരാബാദ്

മുംബൈ∙ 22 വർഷമായി പാക്കിസ്ഥാനിൽ താമസിച്ചിരുന്ന ഇന്ത്യൻ വനിത തിങ്കളാഴ്ച ലാഹോറിലെ വാഗാ അതിർത്തി വഴി മാതൃരാജ്യത്തിലേക്ക് മടങ്ങി. മുംബൈ സ്വദേശിയായ ഹമീദ ബാനോ 2002ലാണ് പാക്കിസ്ഥാനിലെ ഹൈദരാബാദിൽ എത്തി. ദുബായിൽ ജോലി വാഗ്ദാനം ചെയ്ത് ഏജന്‍റ് കബളിപ്പിച്ച് ഇവരെ പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ഹൈദരാബാദ് ജില്ലയിലേക്ക് കൊണ്ടുവരികയായിരുന്നു.
ദുബായിൽ പാചകക്കാരിയായി ജോലി നൽകാമെന്ന് റിക്രൂട്ട്മെന്‍റ് ഏജന്‍റ് വാഗ്ദാനം ചെയ്തതിനെത്തുടർന്ന് 2002ലാണ് ഹമീദ ബാനോ എന്ന വനിത ജോലിക്കായി വിദേശ യാത്രയ്ക്ക് ഒരുങ്ങിയത്. ഈ യാത്രയാണ് പാക്കിസ്ഥാനിലേക്ക് എത്തിച്ചത്. ഈ ദുരനുഭവം 2022ൽ യൂട്യൂബറായ വലിയുല്ല മറൂഫ് പങ്കുവെച്ചതോടെയാണ് പുറംലോകം അറിഞ്ഞത്. ഇന്ത്യയിലെ കുടുംബവുമായി ബന്ധപ്പെടാൻ മറൂഫിന്‍റെ വ്ലോഗ് ഹമീദ ബാനോയെ സഹായിച്ചു. മകൾ യാസ്മിയുമായി ഫോണിൽ സംസാരിക്കാനും കഴിഞ്ഞു.
മറൂഫുമായുള്ള സംഭാഷണത്തിൽ, ഹമീദ ബാനോ പാക്കിസ്ഥാനിലേക്ക് വരുന്നതിന് മുൻപ് ഭർത്താവിന്‍റെ മരണശേഷം ഇന്ത്യയിലുള്ള തന്‍റെ നാല് കുട്ടികളെ വളർത്തുന്നതിനായി ദോഹ, ഖത്തർ, ദുബായ്, സൗദി അറേബ്യ എന്നിവിടങ്ങളിൽ പാചകക്കാരിയായി ജോലി ചെയ്തിരുന്നതായി വെളിപ്പെടുത്തി. 22 വർഷത്തെ പാക്കിസ്ഥാനിലെ താമസത്തിനിടെ കറാച്ചിയിൽ നിന്നുള്ള പാക്ക് പൗരനെ ബാനോ വിവാഹം കഴിച്ചിരുന്നു. ഇയാൾ പിന്നീട് കോവിഡ് ബാധിച്ച് മരിച്ചു.
തിങ്കളാഴ്ച കറാച്ചിയിൽ നിന്ന് വിമാനത്തിലാണ് ബാനോ ലാഹോറിലെത്തിയത്. തുടർന്ന് അവൾ വാഗാ അതിർത്തി വഴി ഇന്ത്യയിലേക്ക് പ്രവേശിച്ചു. വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരാണ് ഇക്കാര്യങ്ങൾക്ക് നേതൃത്വം നൽകിയത്. കുടുംബവുമായി വീണ്ടും ഒന്നിക്കുന്നതിൽ സന്തോഷമുണ്ട്. ഇന്ത്യയിലേക്ക് മടങ്ങിവരുമെന്ന പ്രതീക്ഷ നഷ്ടമായിരുന്നു. ഈ ദിവസം കാണാൻ കഴിഞ്ഞത് ഭാഗ്യമാണെന്നും ബാനോ പറഞ്ഞു.