ജീവനക്കാരുടെ ജോലി സമയം കഴിഞ്ഞു; കൊച്ചിയിൽ നിന്നുള്ള വിമാനം റദ്ദാക്കി
നെടുമ്പാശേരി ∙ വിമാന ജീവനക്കാരുടെ ജോലി സമയം കഴിഞ്ഞതിനെ തുടർന്ന് വിമാനം റദ്ദാക്കി. ശനിയാഴ്ച രാത്രി 11ന് കൊച്ചിയിൽ നിന്ന് ക്വാലലംപുരിലേക്കു പോകേണ്ടിയിരുന്ന മലിൻഡോ എയർ വിമാനമാണു റദ്ദാക്കിയത്.

വിമാനം കൊച്ചിയിൽ നിന്നു പുറപ്പെടാൻ ഒരുങ്ങുമ്പോൾ സാങ്കേതികത്തകരാർ കണ്ടെത്തുകയായിരുന്നു. സാങ്കേതിക വിദഗ്ധരെത്തി തകരാർ പരിഹരിച്ചപ്പോഴേക്കും വിമാന ജീവനക്കാരുടെ ജോലി സമയം കഴിഞ്ഞിരുന്നു. തുടർന്നു യാത്ര റദ്ദാക്കി 140 യാത്രക്കാരെയും ഹോട്ടലുകളിലേക്കു മാറ്റി. ഇന്നലെ വൈകിട്ട് ഈ വിമാനം ക്വാലലംപുരിലേക്കു പുറപ്പെട്ടു.