ബാങ്കോക്കിൽ നിന്ന് ട്രോളി ബാഗിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 4.41 കോടി രൂപയുടെ ലഹരിമരുന്ന്; മലയാളികൾ അറസ്റ്റിൽ
മുംബൈ ∙ ബാങ്കോക്കിൽ നിന്ന് 4.41 കോടി രൂപയുടെ ലഹരിമരുന്നുമായി മുംബൈ വിമാനത്താവളത്തിൽ എത്തിയ കോഴിക്കോട് സ്വദേശി മുഹമ്മദ് പറമ്പ് (26), ഇയാളെ സ്വീകരിക്കാനെത്തിയ കാസർകോട് സ്വദേശി കെ.പി. അഹമ്മദ് എന്നിവർ വൻ ലഹരി മരുന്ന് റാക്കറ്റിലെ അംഗങ്ങളാണെന്നും അന്വേഷണം ഊർജിതമാക്കിയതായും കസ്റ്റംസ് അറിയിച്ചു.

ശനിയാഴ്ചയാണ് ട്രോളി ബാഗിൽ ഒളിപ്പിച്ചിരുന്ന ലഹരിമരുന്നുമായി മുഹമ്മദ് പിടിയിലായത്. കള്ളക്കടത്തിന് കമ്മിഷൻ ലഭിച്ചിരുന്നതായി മുഹമ്മദ് ചോദ്യം ചെയ്യലിൽ പറഞ്ഞു. ലഹരിവിരുദ്ധ നിയമം അനുസരിച്ച് 20 വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങൾക്കാണ് ഇരുവർക്കുമെതിരെ കേസെടുത്തത്.